വ്യാജ സിംകാർഡ് തട്ടിപ്പ് വീണ്ടും; സാറ ജോസഫിെൻറ മരുമകന് 20 ലക്ഷം നഷ്ടമായി
text_fieldsതൃശൂർ: തൃശൂരിൽ വീണ്ടും വ്യാജ സിംകാർഡ് ഉപയോഗിച്ച് തട്ടിപ്പ്. എഴുത്തുകാരി സാറ ജോസഫിെൻറ മരുമകന് പി.കെ. ശ്രീനിവാസെൻറ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. സൈബര്‍ സെല്ലില്‍ പരാതി നല്കി. ബി.എസ്.എന്‍.എല്‍ സിം കാര്‍ഡിെൻറ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ്. കനറ ബാങ്ക് അക്കൗണ്ടില്‍നിന്ന് 20,25,000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ച പുലർച്ച 5.08നാണ് ആദ്യം 5,50,000 രൂപ പിൻവലിച്ചത്
. 5.10ന് 4,50,000 രൂപ, 5.13ന് 2,00,000, രാവിലെ 7.01ന് 4,25,000, 7.03ന് 4,00,000 എന്നിങ്ങനെയാണ് പിന്നീട് പിൻവലിച്ചത്. എന്നാൽ, മെസേജോ അലർട്ടോ ലഭിച്ചില്ല. വ്യാജ ആധാർ കാർഡും സിമ്മും നിർമിച്ചാണ് പണം തട്ടിയെടുത്തത്. ശ്രീനിവാസെൻറ പേരിലുള്ള ബി.എസ്.എൻ.എൽ കണക്ഷൻ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിെൻറ കൂടുതൽ വിവരങ്ങളറിഞ്ഞത്. തൃശൂർ മുളങ്കുന്നത്തുകാവ് കിള്ളന്നൂർ അൻപ് എന്ന വിലാസത്തിൽ ശ്രീനിവാസെൻറ പേരിലുള്ള ആധാർ കാർഡ് വ്യാജമായി നിർമിച്ച് ഫോട്ടോ മാറ്റുകയായിരുന്നു. ഈ ആധാർ കാർഡുപയോഗിച്ച് ആലുവ ബി.എസ്.എൻ.എല്ലിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് സിമ്മെടുത്തു. എന്നാൽ, സിം അനുവദിക്കുമ്പോൾ കൃത്യമായ പരിശോധനയുണ്ടായില്ലെന്ന് ശ്രീനിവാസൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സിം നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗപ്പെടുത്തിയാണ് പണം പിൻവലിച്ചത്. ഡ്യൂപ്ലിക്കേറ്റ് സിം അനുവദിക്കുമ്പോൾ ജാഗ്രതയുണ്ടായിരുന്നെങ്കിൽ പണം നഷ്ടപ്പെടില്ലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കൂടുതൽ സംഭവത്തില്‍ ബാങ്കിനെ വിമര്‍ശിച്ച് സാറ ജോസഫ് രംഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ല. അവരുടെ ഭാഗത്തുനിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിന്‍വലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.
ഇവരുടെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ഭര്‍ത്താവാണ് ആര്‍ക്കിടെക്ടായ ശ്രീനിവാസന്. ദിവസങ്ങൾക്കുമുമ്പ് ആമ്പല്ലൂരിലെ ചിട്ടിക്കമ്പനി മാനേജറുടെ മൊബൈൽ സിംകാർഡിെൻറ വ്യാജൻ ഉപയോഗിച്ചും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഈ കേസിൽ ഝാർഖണ്ഡിലാണ് വ്യാജ സിം തയാറാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.