പൂരം തടസപ്പെടുത്തൽ: യു.ഡി.എഫ് സ്ഥാനാർഥി പത്മജ നാളെ ഉപവസിക്കും
text_fieldsതൃശൂർ: തൃശൂർ പൂരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ തൃശൂർ നിയോജമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി വൈസ് പ്രസിഡണ്ടുമായ പത്മജ വേണുഗോപാൽ തിങ്കളാഴ്ച ഉപവാസ സമരമനുഷ്ഠിക്കും. തെക്കേഗോപുര നടയിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഉപവാസം.
കക്ഷി രാഷ്ട്രീയത്തിനും ജാതിഭേദങ്ങൾക്കുമതീതമായി തൃശൂരിെൻറ പൈതൃകവും പാരമ്പര്യവുമാണ് തൃശൂർ പൂരം. ഒരു ഭാഗത്ത് പൂരം ചടങ്ങുകളോടെ നടക്കുമെന്ന് പറയുകയും മറുഭാഗത്ത് ഓരോ കാരണങ്ങൾ പറഞ്ഞ് പൂരം തടസപ്പെടുത്താനും ശ്രമിക്കുകയാണ്. സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് ഇതിന് പിന്നിൽ.
മുമ്പ് പൂരം പ്രതിസന്ധി നേരിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ദേവസ്വം വനം മന്ത്രിമാരുമടക്കം തൃശൂരിലെത്തി ദേവസ്വങ്ങളുമായും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയും പൂരം ഭംഗിയായി നടത്തിയ ചരിത്രമാണുള്ളത്. എന്നാൽ, ഇടത് സർക്കാരിന്‍റെ കാലത്ത് പൂരം തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഉണ്ടാവുന്നത്.
മുഖ്യമന്ത്രിയോ ജില്ലയിൽ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തുന്നില്ല. തൃശൂർ ജനതയുടെ ഹൃദയ വികാരത്തിനൊപ്പമാണ് യു.ഡി.എഫ്. പൂരം തടസപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരേണ്ടതുണ്ടെന്നും തൃശൂരിനൊപ്പമാണ് യു.ഡി.എഫെന്നും ഡി.സി.സി പ്രസിഡണ്ട് എം.പി. വിൻസെന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.