അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിച്ചു
text_fieldsതിരുവനന്തപുരം: ഉന്നയിച്ച ആവശ്യങ്ങളിൽ കാര്യമായൊന്നും നേടാതെ, അന്തർ സംസ്ഥാന കോൺട്രാക്ട് കാര്യേജ് ഉടമകൾ നടത്തിവന്ന അനിശ്ചിതകാലസമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ പരിശോധനയിലോ പിഴയിലോ സർക്കാർ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് വ്യക്തമായതോടെ മറ്റ് മാർഗങ്ങളില്ലാെത എട്ടുദിവസം നീണ്ട സമരം പിൻവലിക്കുകയായിരുന്നു. ഏതാനും ബസുകൾ തിങ്കളാഴ്ച മുതൽതന്നെ സർവിസ് പുനരാരംഭിച്ചു.
1977ലെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വ്യക്തികളുമായി കരാർ ഏർപ്പെടാൻ കോൺട്രാക്ട് കാര്യേജുകൾക്ക് അവകാശമുണ്ടെന്ന് ചർച്ചയിൽ ബസുടമകൾ വാദിച്ചു. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂവെന്ന് ഗതാഗതവകുപ്പ് പ്രതിനിധികൾ വ്യക്തമാക്കി.
ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ താൽക്കാലികമായി അംഗീകരിച്ച യാത്രാകൂലി മാത്രമേ ഇൗടാക്കാവൂവെന്നാണ് അംഗീകരിച്ച മെറ്റാരു നിബന്ധന. ഉത്സവവേളയിൽ 15 ശതമാനം വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ, 12 ശതമാനം വർധനക്ക് മാത്രം അനുമതി നൽകി. എല്ലാ ബസുകളിലും ജൂലൈ 15നുള്ളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.