അന്തർസംസ്ഥാന ലോട്ടറി വിൽപന: വഞ്ചനക്കുറ്റം റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ലോട്ടറി നിയന്ത്രണ നിയമം പാലിക്കാതെ അന്തർസംസ്ഥാന ലോട്ടറി ടിക്കറ്റ് വിറ്റതുമായി ബന്ധപ്പെട്ട കേസിലെ വഞ്ചനക്കുറ്റം വിചാരണക്ക് മുമ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. നിയമവിരുദ്ധ സിക്കിം ലോട്ടറി വിൽപനയുടെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം പ്രതി ചെന്നൈയിലെ എൻ. ജയമുരുകൻ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്.
നിയമം പാലിച്ചാണ് വിൽപനയെന്ന വിശ്വാസത്തോടെ ടിക്കറ്റെടുത്ത പൊതുജനം വഞ്ചിക്കപ്പെടുകയായിരുന്നെന്ന വാദം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.ഭൂട്ടാന്, സിക്കിം ലോട്ടറികള്‍ നിയമവിരുദ്ധമായി അച്ചടിച്ച് കേരളത്തില്‍ വില്പനയും നികുതി വെട്ടിപ്പും നടത്തിയതിന് 32 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സി.ബി.ഐ ഏറ്റെടുത്തതിെന തുടർന്ന് 23 കേസുകൾ ഉപേക്ഷിച്ചു. ഏഴ് കേസിൽ കുറ്റപത്രം നൽകി. 2009 -10ൽ 4970.42 കോടി രൂപയുടെ ടിക്കറ്റ് വിറ്റെങ്കിലും 142.93 കോടി മാത്രമാണ് സിക്കിം സർക്കാറിന് നൽകിയതെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ നൽകിയ ഹരജി വിചാരണ കോടതിയും സെഷൻസ് കോടതിയും തള്ളി.
പണം കിട്ടാനുെണ്ടന്ന് സിക്കിം സർക്കാറിന് പരാതിയില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. സിക്കിം സർക്കാറിനെ വഞ്ചിച്ചതായി കേസില്ലാത്തതിനാൽ വഞ്ചനക്കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു. എന്നാൽ, സിക്കിം സർക്കാറിെൻറ മുദ്രയും സീലും ഇല്ലാത്തതിനാൽ ടിക്കറ്റിെൻറ ആധികാരികത വ്യക്തമല്ലെന്ന ആരോപണം ഹൈകോടതി എടുത്തുപറഞ്ഞു. ടിക്കറ്റുകൾ സംസ്ഥാനത്തെ ഗവ. പ്രസിലോ റിസർവ് ബാങ്കും മറ്റും അംഗീകരിച്ച ഹൈ സെക്യൂരിറ്റി പ്രസിലോ അടിക്കണമെന്നാണ് നിയമം. സിക്കിം സർക്കാറിന് പരാതിയില്ലെന്ന വാദം അംഗീകരിച്ചാലും പൊതുജനം വഞ്ചിക്കപ്പെടുകയായിരുന്നെന്ന കുറ്റം ഇല്ലാതാകുന്നില്ല. കോടതി അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.