കേന്ദ്ര ഏജൻസികളുടെ ഇടപെടൽ: രാഷ്ട്രപതിയെ സമീപിക്കാൻ അഞ്ച് കക്ഷികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര ഏജൻസികളുടെ നടപടികൾെക്കതിരെ രാഷ്ട്രപതിയെ സമീപിക്കാൻ സി.പി.എം ഉൾപ്പെടെ അഞ്ച് കക്ഷികൾ. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം, സി.പി.െഎ, ആർ.ജെ.ഡി, ഡി.എം.കെ, എൻ.സി.പി എന്നീ കക്ഷികളുടെ ദേശീയനേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുന്നത്. നവംബർ 24 നോ 25 നോ സന്ദർശനാനുമതി ചോദിച്ച് സി.പി.എം ദേശീയനേതൃത്വം രാഷ്ട്രപതിഭവനെ സമീപിച്ചുകഴിഞ്ഞു. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർഥിക്കാനാണ് തീരുമാനം.
സ്വർണക്കടത്ത് കേസിൽ സർക്കാറുമായി ബന്ധപ്പെട്ടവരുടെ പേര് പറയണമെന്ന് സമ്മർദമുണ്ടെന്ന പ്രതിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. കിഫ്ബിയുടെ ഭരണഘടനാസാധുതയിൽ സി.എ.ജി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് വിഷയം ദേശീയതലത്തിൽതന്നെ ഉന്നയിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ഇടതുമുന്നണിയിൽ ഘടകകക്ഷിയായ എൻ.സി.പി ഒഴികെ ആർ.ജെ.ഡിയും ഡി.എം.കെയും രണ്ട് സംസ്ഥാനങ്ങളിൽ സി.പി.എം ഉൾപ്പെട്ട മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷികളാണ്. ആർ.ജെ.ഡിയും ഡി.എം.കെയും ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയുടെ ഭാഗമാണെന്നതും ശ്രദ്ധേയമാണ്.
ഭരണഘടന അട്ടിമറിക്കാൻ ബി.ജെ.പിസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുെന്നന്ന് സി.പി.എം പി.ബി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. നേരേത്ത സി.ബി.െഎക്ക് സംസ്ഥാന സർക്കാർ അനുമതിയില്ലാതെ കേെസടുക്കാനുള്ള അനുമതി എൽ.ഡി.എഫ് സർക്കാർ പിൻവലിച്ചിരുന്നു. ശിവസേന, കോൺഗ്രസിനൊപ്പം എൻ.സി.പി കൂടി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയും മറ്റ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന നിലപാട് സ്വീകരിച്ചു. ഇവ കൂടി പരിഗണിച്ച് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുെന്നന്ന മുദ്രാവാക്യം മറ്റ് കക്ഷികളുമായി ചേർന്ന് ദേശീയതലത്തിൽ ഉന്നയിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.