കോട്ടയം ജില്ല ആശുപത്രിയിൽ നിയന്ത്രണം ലംഘിച്ച് അഭിമുഖം; ഒടുവിൽ മാറ്റി
text_fieldsകോട്ടയം: കോവിഡ് നിയന്ത്രണം ലംഘിച്ച് ഉദ്യോഗാർഥികൾ തടിച്ചുകൂടിയതോടെ കോട്ടയം ജില്ല ആശുപത്രിയിലെ താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി. സ്റ്റാഫ് നഴ്സ് അടക്കം താൽക്കാലിക തസ്തികളിലേക്ക് ആശുപത്രി വികസന സമിതി നിശ്ചയിച്ച ഇൻറർവ്യൂവിൽ പങ്കെടുക്കാൻ കൈക്കുഞ്ഞുങ്ങളുമായി അടക്കം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് എത്തിയത്. സമൂഹ അകലം പാലിക്കാതെ തിക്കിത്തിരക്കിയതോടെ ജില്ല ഭരണകൂടം ഇടപെട്ട് വാക്-ഇന്‍ ഇൻറര്‍വ്യൂ മാറ്റി.
െവള്ളിയാഴ്ച 10നാണ് അഭിമുഖം നിശ്ചയിച്ചതെങ്കിലും എേട്ടാടെ തന്നെ കോവിഡ് ആശുപത്രികൂടിയായ ഇവിടേക്ക് ഉദ്യോഗാർഥികൾ എത്തി. ഒരുമണിക്കൂർ പിന്നിട്ടതോടെ ആശുപത്രി പരിസരം ജനനിബിഡമായി.
ഉദ്യോഗാർഥികളുടെ നിര റോഡിലേക്കും നീണ്ടത് ഗതാഗതക്കുരുക്കിനും ഇടയാക്കി. വിരലിലെണ്ണാവുന്ന പൊലീസുകാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ജില്ല പൊലീസ് മേധാവി കലക്ടറെ അറിയിക്കുകയും അദ്ദേഹം ഇൻറവ്യൂ മാറ്റാൻ നിർദേശം നൽകി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിങ് അസിസ്റ്റൻറ്, അറ്റന്‍ഡര്‍ എന്നിങ്ങനെ 21 താൽക്കാലിക തസ്തികളിലേക്ക് ഒരുവർഷ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. പത്രങ്ങളിലൂടെയായിരുന്നു വിവരം അറിയിച്ചത്.
എന്നാൽ, ആശുപത്രി അധികൃതരെ ഞെട്ടിച്ച് വൻജനാവലി എത്തി. കോവിഡ് ബാധിതരെ ശുശ്രൂഷിക്കാനുള്ള തിക്കിത്തിരക്ക് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചു. കോവിഡ് ആശുപത്രിയിൽ ഇൻറർവ്യൂ നിശ്ചയിച്ചത് വിവാദമാതോടെ ജില്ല ഭരണകൂടം ഇടപെട്ടത്. അഭിമുഖ കേന്ദ്രത്തിൽ പേരിനുമാത്രം പൊലീസിനെയാണ് നിയോഗിച്ചത്. ഇത്രയുംപേർ എത്തുമെന്ന് കരുതിയിരുന്നില്ലെന്നാണ് പൊലീസിെൻറ വിശദീകരണം.
പിന്നീട് ഓൺലൈനായി അപേക്ഷ സ്വീകരിച്ച് പരീക്ഷ നടത്താൻ ആശുപത്രി വികസന സമിതി തീരുമാനിച്ചു. ഗൂഗിൾ ഫോംവഴി തിങ്കളാഴ്ച 10 മുതൽ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.