കൊച്ചി പഴയ കൊച്ചിയല്ല...
text_fieldsകേരളത്തിെൻറ മെട്രോ നഗരം ലഹരിയുടെ തലസ്ഥാനമായി മാറുകയാണ്. സ്കൂൾ വരാന്ത മുതൽ രാപാർട്ടികൾ വരെ ലഹരിയുടെ പെരുക്കം നിറയുന്ന നഗരം രാജ്യാന്തര ലഹരിമാഫിയയുടെയും ലഹരികടത്തിെൻറയും ഹബ്ബുകൂടിയായി മാറി. 2017ല് ഒക്ടോബർ 30 വരെ കൊച്ചി നഗരത്തിൽ മാത്രം ലഹരിവിരുദ്ധ നിയമപ്രകാരം 1384 കേസാണ് രേഖപ്പെടുത്തിയത്. മൂന്നു മാസത്തിനിടെ 50 കോടിയിലേറെ രൂപ വില വരുന്ന മയക്കുമരുന്നാണു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മാത്രം പിടികൂടിയത്. ലഹരി നുരയുന്ന കൊച്ചിയുടെ വഴികളിലൂടെ മാധ്യമം ലേഖകൻ ബിനോയ് തോമസ് നടത്തുന്ന അന്വേഷണം ഇന്നു മുതൽ.
കൊച്ചി വിമാനത്താവളത്തിൽനിന്ന് 2017 ഒക്ടോബറിനും നവംബറിനുമിടെ പിടിച്ചെടുത്തത് 35 കോടിയുടെ ലഹരിമരുന്നാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഫിലിപ്പീൻ സ്വദേശി ബിയാഗ് ജോന്ന ഡി ടോറസിെൻറ പക്കൽനിന്ന് പിടിച്ചെടുത്തത് 4.5 കിലോ കൊെക്കയ്നാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് 25 കോടിയോളം രൂപ വില വരും. വിമാനത്താവളത്തിന് പുറത്തെത്തുന്ന അജ്ഞാതന് കൈമാറാനെത്തിച്ചതാണ് ഇതെന്നാണ് ഇവർ നർകോട്ടിക് കൺേട്രാൾ ബ്യൂറോയോട് സമ്മതിച്ചത്.
എന്നാൽ, കൊച്ചിയിലോ കേരളത്തിെൻറ ഇതര ഭാഗങ്ങളിലോ താരതേമ്യന വലിയ പ്രചാരമില്ലാത്ത ലഹരിമരുന്നായ കൊെക്കയ്ൻ അന്താരാഷ്ട്ര വിപണികളിലേക്ക് കടത്താനെത്തിച്ചതായേ കരുതാനാവൂ എന്ന് എറണാകുളം എക്സൈസ് െഡപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ പറഞ്ഞു. അന്താരാഷ്ട്ര ലഹരികടത്ത് മാഫിയ ലഹരിയൊഴുക്കാൻ കണ്ടെത്തുന്ന എളുപ്പവഴികളിലൊന്നായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് രണ്ടിന് എൻഫോഴ്സ്മെൻറ് വിഭാഗം കൊച്ചി വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിപണിയിൽ ഒരുകോടിയോളം വിലവരുന്ന 55 കിലോയോളം എഫിഡ്രിൻ എന്ന രാസപദാർഥം പിടികൂടിയിരുന്നു. ക്വാലാലംപൂരിൽനിന്ന് കൊച്ചിവഴി കടന്നുപോകുന്ന വിമാനത്തിൽനിന്നാണ് ഇത് പിടികൂടിയത്. െചൈന്നയിലുള്ള കയറ്റുമതി സ്ഥാപനമാണ് അന്ന് പ്രതിസ്ഥാനത്ത് വന്നത്. പാർട്ടിഡ്രഗ് എന്നറിയപ്പെടുന്ന ഉയർന്ന ലഹരിവസ്തുവായ മെഫിഡ്രോൺ പൗഡർ ഉൽപാദിപ്പിക്കുന്നത് എഫിഡ്രിൻ ഉപയോഗിച്ചാണ്. 2017 നവംബർ 19ന് പരേഗ്വ സ്വദേശി അലക്സിസ് റെഗാൽഡോ ഫെർണാണ്ടസ് കൊച്ചി വിമാനത്താവളത്തിൽനിന്ന് 3.69 കിലോഗ്രാം കൊക്കെയ്നുമായി സി.ഐ.എസ്.എഫിെൻറ പിടിയിലായി.
കൊച്ചിയിലെത്തി ബംഗളൂരു വഴി ഗോവയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഡിസംബറിൽതന്നെയാണ് ഒരുകിലോഗ്രാം കൊെക്കയ്ൻ 101 കാപ്സ്യൂളുകളിലാക്കി വിഴുങ്ങിയ നിലയിൽ വെനിസ്വേല സ്വദേശി നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ പിടിയിലായത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തഴച്ചുവളരുന്ന ലഹരിമാഫിയയാണ് ഏഷ്യയിലേക്കും യൂറോപ്പിേലക്കും അമേരിക്കയിലേക്കും കൊെക്കയ്ൻ കടത്തുന്നതിന് പിന്നിലെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കടൽ കടന്നുമാത്രമല്ല കൊച്ചിയിലേക്ക് ലഹരിയെത്തുന്നത്. നഗരത്തെ സംസ്ഥാനത്തിെൻറ ലഹരിയുടെ ഗേറ്റ്വേ ആക്കി മാറ്റുന്നതിെൻറ നടുക്കുന്ന യാഥാർഥ്യങ്ങൾ നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.