Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടൽ കടന്നും കര...

കടൽ കടന്നും കര കടന്നും 

text_fields
bookmark_border
കടൽ കടന്നും കര കടന്നും 
cancel

സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന ന​ഗ​ര​മാ​ണെ​ന്ന​താ​ണ്​ കൊ​ച്ചി​യെ മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ങ്ങ​ൾ ല​ക്ഷ്യ​മി​ടാ​ൻ പ്ര​ധാ​ന​ കാ​ര​ണം. തൊ​ഴി​ല​ന്വേ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ദി​നേ​ന ആ​യി​ര​ങ്ങ​ൾ വ​ന്നു​പോ​കു​ന്നി​ട​മാ​ണി​ത്. ​െഎ.​ടി​യും ഇ​ത​ര സാ​േ​ങ്ക​തി​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളും വി​ക​സി​ച്ച​തോ​ടെ ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​ൽ കു​ത്ത​നെ​ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ നാ​ഷ​ന​ൽ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്കി​ൽ രാ​ജ്യ​ത്ത്​ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്​​ കൊ​ച്ചി. രാ​ജ്യ​ത്തെ 20​ ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള 19 ന​ഗ​ര​ങ്ങ​ളി​ൽ ആ​കെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്കി​ൽ മു​ൻ​വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച്​ 6.5 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കൊ​ച്ചി​യി​ൽ 27 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ വ​ർ​ധ​ന. 2015ൽ 42,571 ​കേ​സ്​ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നി​ട​ത്ത്​ 2016ൽ 54,125 ​കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. സം​സ്ഥാ​ന​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ള​ു​ടെ 6.7 ശ​ത​മാ​നം വ​രു​മി​ത്. പ​ട്ടി​ക​യി​ൽ​ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഡ​ൽ​ഹി​യി​ൽ കു​റ്റ​ക​ൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക്​ ല​ക്ഷം ആ​ളു​ക​ൾ​ക്ക്​ 1222.5 ആ​യി​രി​ക്കെ കൊ​ച്ചി​യി​ൽ ഇ​ത്​ 757.9 എ​ന്ന തോ​തി​ലാ​ണ്. ഇ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1164 കേ​സാ​ണ്​ കൊ​ച്ചി​യി​ൽ 2016ൽ ​മാ​ത്രം ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. 2015ൽ 654 ​കേ​സ്​ മാ​ത്ര​മു​ണ്ടാ​യി​രു​ന്നി​ട​ത്താ​ണി​ത്. 

മ​ദ്യ​ല​ഭ്യ​ത​യി​ൽ ഇ​ട​ക്കാ​ല​ത്തു​ണ്ടാ​യ കു​റ​വ്​ കൃ​ത്യ​മാ​യി മു​ത​ലെ​ടു​ത്ത​ത്​ ല​ഹ​രി​മാ​ഫി​യ​യാ​ണ്. ഉ​​പ​ഭോ​ക്താ​ക്ക​ളാ​യും പി​ന്നീ​ട്​ വാ​ഹ​ക​രാ​യും നി​ര​വ​ധി ​േപ​രെ​യാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ല​ഹ​രി​മാ​ഫി​യ സ​മ്പാ​ദി​ച്ചു​കൂ​ട്ടി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന ച​ര​ക്ക്​ ലോ​റി​ക​ളി​ലും ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലും അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലു​മൊ​ക്കെ​യാ​യി ക​ഞ്ചാ​വും എ​ൽ.​എ​സ്.​ഡി​യും കൊ​െ​ക്ക​യ്​​നും വ​രെ എ​ത്തു​ന്നു. 

അ​തി​നാ​ൽ, ക​ട​ൽ ക​ട​ന്ന്​ മാ​ത്ര​മ​ല്ല, ക​ര​യി​ലൂ​ടെ​യും കേ​ര​ള​ത്തി​ലേ​ക്ക്​ ല​ഹ​രി​യൊ​ഴു​കി​യെ​ത്തു​ന്നു. കേ​ര​ള​ത്തി​ൽ ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്കി​യ​േ​​പ്പാ​ൾ ഛത്തി​സ്​​ഗ​ഢി​ലേ​ക്കും ഒ​ഡി​ഷ, ആ​ന്ധ്ര​പ്ര​ദേ​ശ്​ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റി​യ ക​ഞ്ചാ​വ്​ കൃ​ഷി പ​ല​യി​ട​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്​. ഇ​വി​ട​ങ്ങ​ളി​ൽ വി​ള​യു​ന്ന ല​ഹ​രി കൊ​ച്ചി​യ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന്​ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​​ളു​ള്ള ജി​ല്ല​യാ​ണ്​ എ​റ​ണാ​കു​ളം. എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ലാ​ക​െ​ട്ട ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​പ​യോ​ഗം അ​പ​ക​ട​മാം വി​ധം കൂ​ടു​ത​ലാ​ണ്. ല​ഹ​രി​ക​ട​ത്തി​ന്​ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കാ​റി​ല്ല. എ​റ​ണാ​കു​ളം സൗ​ത്ത്,​ നോ​ർ​ത്ത്​​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ള​ു​ടേ​ത​ട​ക്കം പാ​ള​ങ്ങ​ൾ​ക്ക​രി​കി​ൽ ദീ​ർ​ഘ​ദൂ​ര ​െട്ര​യി​നു​ക​ൾ കാ​ത്ത്​ ചെ​റു​പ്പ​ക്കാ​ർ നി​ൽ​ക്കു​ന്ന കാ​ഴ്​​ച ഇ​പ്പോ​ൾ പ​തി​വാ​ണ്. ക​ഞ്ചാ​വു​മാ​യി വ​രു​ന്ന ആ​ൾ ​െട്ര​യി​ൻ ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കെ​ത്ത​​ന്നെ ബാ​ഗ്​ ഇ​വ​ർ​ക്ക്​ കൈ​മാ​റു​​ക​യാ​ണ്​ പ​തി​വ്. അ​സം ഗു​വാ​ഹ​തി​യി​ൽ നൗ​ഗാ​വ്​ സ്വ​ദേ​ശി​യാ​യ ഫ​റൂ​ഖ്​ കേ​ര​ള​ത്തി​ലേ​ക്ക്​ ര​ണ്ടു​ത​വ​ണ ക​ഞ്ചാ​വ്​ ക​ട​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ഫാ​റൂ​ഖ്​ പ​റ​യു​ന്ന​തി​ങ്ങ​നെ ‘അ​സ​മി​ൽ ക​ഞ്ചാ​വ്​​ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ​ത്തി​ച്ചാ​ൽ പ​തി​ന്മ​ട​ങ്ങാ​ണ്​ വാ​ഗ്​​ദാ​നം. ഗു​വാ​ഹ​തി​യി​ലും ഹൗ​റ​യി​ലും മാ​ത്ര​മാ​ണ്​ കാ​ര്യ​മാ​യ പ​രി​േ​ശാ​ധ​ന​യു​ണ്ടാ​വു​ക. ചെ​ന്നൈ​യ​ട​ക്ക​മു​ള്ളി​ട​ങ്ങ​ളി​ൽ ഒ​രു പ​രി​ശോ​ധ​ന​യു​മി​ല്ല. 

കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​നി​ടെ നി​യ​മ​പാ​ല​ക​ർ പ​രി​ശോ​ധ​ന​യു​മാ​യി ക​യ​റി​യാ​ൽ ത​ന്നെ സീ​റ്റു​ക​ൾ​ക്ക​ടി​യി​ലോ തി​ങ്ങി​നി​റ​ഞ്ഞ ലോ​ക്ക​ൽ ക​മ്പാ​ർ​ട്ട്​​മ​​െൻറി​ലെ ല​ഗേ​ജ്​ റാ​ക്കി​ലോ പ​രി​ശോ​ധ​ന ന​ട​ക്കാ​റി​ല്ല. കേ​ര​ള​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ്​ സ്ഥി​തി. ആ​ലു​വ​യി​ൽ എ​ത്തി​ച്ച്​ സ​മീ​പ​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന ഇ​ട​പാ​ടു​കാ​ര​ന്​ കൈ​മാ​റു​ന്ന​തോ​ടെ ജോ​ലി അ​വ​സാ​നി​ക്കും. അ​തി​നാ​ൽ, ല​ഹ​രി ​െകാ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്​ വ​രെ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന്​ ​ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ഇ​യാ​ൾ പ​റ​യു​ന്ന​ത്’. ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലും മ​ട്ടാ​ഞ്ചേ​രി​യി​ലും ഇ​ത്ത​ര​ത്തി​ൽ ഇ​ത​ര സം​സ്​​ഥാ​ന ബ​ന്ധ​ങ്ങ​ളു​ള്ള ല​ഹ​രി ഇ​ട​പാ​ടു​ക​ൾ നി​ര​വ​ധി​യാ​ണ്. പി​ടി​ക്ക​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങാ​ണ്​ ഒ​രാ​ൾ​പോ​ലും അ​റി​യാ​തെ ല​ഹ​രി വി​പ​ണ​ന മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. 
പു​ക വ​ഴി​മാ​റു​ന്ന പു​തു​ല​ഹ​രി​ക​ൾ, ന്യൂ​ജ​ൻ ല​ഹ​രി​യൊ​ഴു​കു​ന്ന വ​ഴി​ക​ളി​ലൂ​ടെ നാ​ളെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsdrugmalayalam newsIntoxication
News Summary - Intoxication Kochi Series Two - Kerala News
Next Story