കൊള്ളപ്പലിശക്കാർക്കെതിരെ കർശന നടപടിക്ക് നിർേദശം
text_fieldsതിരുവനന്തപുരം: അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ നിർേദശം. സംസ്ഥാനത്തെ മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശക്ക് പണം നൽകുന്നവരുടെ ചതിയിൽെപട്ട് സാധാരണക്കാർ ദുരിതം അനുഭവിക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് സെൻകുമാറിെൻറ ഇടപെടൽ. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ എല്ലാ ജില്ല പൊലീസ് മേധാവിമാരും സർക്കുലർ 10/2014, എക്സിക്യൂട്ടിവ് ഡിറക്ടിവ് നമ്പർ 12/2014 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കണം. കേരള മണി ലെൻഡേഴ്സ് ആക്ട് 1958, കേരള െപ്രാഹിബിഷൻ ഓഫ് ചാർജിങ് എക്സോർബിറ്റൻറ് ഇൻറസ്റ്റ് ആക്ട് ^2012 എന്നീ നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരമാകണം കേസുകളെടുക്കേണ്ടത്. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട പരാതികൾ 8547546600 എന്ന നമ്പറിൽ അറിയിക്കാമെന്നും സെൻകുമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.