കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധന: ഐ.എൻ.ടി.യു.സി ആരോപണങ്ങളും പരിശോധനക്ക് അവസരമൊരുക്കി
text_fieldsതൃശൂർ: കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധനക്ക് വലിയ പങ്കുവഹിച്ചത് ഐ.എൻ.ടി.യു.സി. ചിട്ടിയിലും ആസ്ഥാന നവീകരണ പ്രവൃത്തികളിലും ഗുരുതര ക്രമക്കേട് ആരോപിച്ച് നേരേത്ത ഐ.എൻ.ടി.യു.സി തൃശൂർ ജില്ല കമ്മിറ്റി രംഗത്ത് വന്നിരുന്നു.
ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് കെ.എസ്.എഫ്.ഇയിലെ ധൂർത്തിെൻറ വിവരങ്ങളുണ്ടായിരുന്നത്. ഈ സർക്കാർ ചുമതലയേറ്റ ശേഷം കെ.എസ്.എഫ്.ഇയുടെ സ്ഥിരനിക്ഷേപ രസീതുകൾ പണയപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി 7,000 കോടിയിലധികം വായ്പയെടുത്തതായി മറുപടിയിലുണ്ടായിരുന്നതായി ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥന് മൊബൈൽ ഫോൺ ബിൽ മൂന്ന് ലക്ഷത്തിലധികമാണെന്നും അന്ന് ഐ.എൻ.ടി.യു.സി രേഖകൾ സഹിതം പുറത്ത് വിട്ടിരുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.