കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സിയുടെ മാസവരി പിരിക്കൽ തടഞ്ഞു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ ശമ്പളത്തുകയിൽനിന്ന് ഐ.എൻ.ടി.യു.സി മാസവരി പിരിക്കുന്നത് തടഞ്ഞ് സി.എം.ഡി ബിജു പ്രഭാകരൻ. മാസവരി പിരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ പുത്തൻചന്ത ബ്രാഞ്ചിന് സി.എം.ഡി കത്ത് നൽകി. കഴിഞ്ഞ ദിവസം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്റെ കരമനയിലെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസവരി തടഞ്ഞ് ഐ.എൻ.ടി.യു.സിയെ ശ്വാസമുട്ടിക്കുംവിധം നടപടി കടുപ്പിക്കുന്നത്. സമരത്തിലുള്ള പ്രതികാര നടപടിയാണെന്ന ആരോപണവും ശക്തിപ്പെടുകയാണ്.
150 രൂപയാണ് ശമ്പളത്തിൽനിന്ന് മാസവരിയായി പിരിക്കുന്നത്. മറ്റ് സംഘടനകളും സമാനരീതിയിൽ നിശ്ചിത തുക വീതം വരിസംഖ്യ പിരിക്കുന്നുണ്ട്. എസ്.ബി.ഐ പുത്തൻചന്ത ബ്രാഞ്ച് വഴിയാണ് ശമ്പള വിതരണം നടക്കുന്നത്. ശമ്പളമെത്തുന്ന ദിവസം ബാങ്ക് തന്നെ തുക പിരിച്ച് അതാത് യൂനിയനുകളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് രീതി. ജീവനക്കാർ പരാതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കിന് കത്ത് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.