Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ പരാജയ കാരണം...

കോൺഗ്രസ്​ പരാജയ കാരണം ഗ്രൂപ്​ വീതംവെപ്പ്​ -ഐ.എൻ.ടി.യു.സി

text_fields
bookmark_border
youth congress
cancel

തി​രു​വ​ന​ന്ത​പു​രം: ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ലെ വീ​തം​വെ​പ്പാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​െൻറ തോ​ൽ​വി​ക്ക്​ കാ​ര​ണ​മെ​ന്ന്​ ഐ.​എ​ന്‍.​ടി.​യു.​സി. ഉ​മ്മ​ൻ ചാ​ണ്ടി​യെ പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ര്‍മാ​നാ​ക്കി​യ​ത് മു​ന്ന​ണി​യു​ടെ ദൗ​ര്‍ബ​ല്യം തു​റ​ന്നു​കാ​ണി​ച്ചു. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ്ര​വ​ര്‍ത്ത​ക​രി​ല്‍നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി. തെ​ര​െ​ഞ്ഞ​ടു​പ്പ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നോ ജം​ബോ ക​മ്മി​റ്റി​ക​ളെ നി​യ​ന്ത്രി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം സം​ബ​ന്ധി​ച്ച് ഐ.​എ​ൻ.​ടി.​യു.​സി ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി പ്ര​ഖ്യാ​പ​ന​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​ത് വ​രാ​നി​രി​ക്കു​ന്ന ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ച് ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും റി​പ്പോ​ർ​ട്ടി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​യ​ര്‍ത്തി​യ വി​ഷ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ പാ​ര്‍ട്ടി സം​വി​ധാ​ന​ങ്ങ​ള്‍ക്കാ​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ​യും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. 2020 ഡി​സം​ബ​ർ 31 അ​ടി​സ്ഥാ​ന വ​ർ​ഷ​മാ​യി ക​ണ​ക്കാ​ക്കി ജി​ല്ല- സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും.

ത​മി​ഴ്നാ​ട് ഐ.​എ​ൻ.​ടി.​യു.​സി പ്ര​സി​ഡ​ൻ​റ് വി.​ആ​ർ. ജ​ഗ​ന്നാ​ഥ​നെ റി​ട്ടേ​ണി​ങ്​ ഒാ​ഫി​സ​റാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intuccongress
News Summary - intuc criticize congress over election fail
Next Story