തോട്ടം തൊഴിലാളി കൂലി വർധനവ് ഐ.എൻ.ടി.യു.സി കരാറിൽ ഒപ്പിട്ടില്ല
text_fieldsതിരുവനന്തപുരം : തോട്ടം തൊഴിലാളി കൂലി വർധനവ് ഐ.എൻ.ടി.യു.സി കരാറിൽ ഒപ്പിട്ടില്ല. പി. എൽ.സി അംഗങ്ങൾ മുൻ എം.എൽ.എ പി.ജെ.ജോയിയുടെ നേതൃത്വത്തിൽ വിയോജന കുറിപ്പെഴുതി യോഗം ബഹിഷ്കരിച്ചു. 2023 ൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന പി.എൽ.സി യോഗത്തിൽ വെച്ച് തോട്ടം തൊഴിലാളികളുടെ കൂലി വകുപ്പ് മന്ത്രി പുതുക്കി നിശ്ചയിച്ച് പ്രഖ്യാപിച്ചു.
തീരുമാനമനുസരിച്ച് പ്രതിദിനം തൊഴിലാളിക്ക് 41 രൂപയുടെ വർധനവ് ലഭിക്കും. 2023 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യം. (തൊഴിലാളികളുടെ ഒരു വർഷത്തെ മുൻകാല പ്രാബല്യം നഷ്ടപ്പെടും ) സർവീസ് വെയിറ്റേജ് - അഞ്ച്-10- 1.25 പൈസ, 10-15-1.75 പൈസ, 15-20 - 2.30 പൈസ, 20 വർഷത്തിന് മുകളിൽ 2.80 പൈസ.
ഡി.എ, ഓവർക്കിലോ റേറ്റ്, ജോലിഭാരം വർദ്ധിപ്പിക്കൽതുടങ്ങിയ കാര്യങ്ങൾ ഒരു സബ്കമ്മിറ്റി ഉണ്ടാക്കി ചർച്ച ചെയ്ത് തീരുമാനിക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യൂനിയനുകൾ നല്ലതീരുമാനം എന്ന് പറഞ്ഞ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അംഗീകരിച്ചു.
ഐ.എൻ.ടി.യു.സി യൂനിയൻ പ്രതിനിധികൾ മന്ത്രിയുടെ തൊഴിലാളിവിരുദ്ധ തീരുമാനങ്ങളെ എതിർത്ത് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എഗ്രിമെന്റിൽ ഒപ്പിടാതെ ഇറങ്ങിപ്പോന്നു. പ്രതിദിനം 700 രൂപ കുറഞ്ഞകൂലി വേണം എന്നതാണ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.