കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി െഎ.എൻ.ടി.യു.സി
text_fieldsതൃശൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.ടി.യു.സി. പാർട്ടിയിൽ ഐ.എൻ.ടി.യു.സി കടുത്ത അവഗണന നേരിടുകയാണെന്ന വിമർശനവുമായി തൃശൂർ ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളിയാണ് രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും മുതിർന്ന നേതാവ് ടി.വി. ചന്ദ്രമോഹനും പങ്കെടുത്ത തൃശൂർ നിയോജകമണ്ഡലം സമ്മേളനത്തിലായിരുന്നു വിമർശനം.
പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ളവരല്ല ഐ.എൻ.ടി.യു.സി തൊഴിലാളികളെന്ന് നേതൃത്വം ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. 55 ഡിവിഷനുകളുള്ള തൃശൂർ കോർപറേഷനിൽ ഒരാളെ പരിഗണിക്കണമെന്ന് മാത്രമാണ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടത്.
തൃശൂർ നിയോജകമണ്ഡലം പ്രസിഡൻറിന് വേണ്ടി ഐ.എൻ.ടി.യു.സി സീറ്റ് ആവശ്യപ്പെട്ടപ്പോൾ ജാതി പറഞ്ഞ് നിഷേധിക്കുകയായിരുന്നെന്നും സുന്ദരൻ കുന്നത്തുള്ളി കുറ്റപ്പെടുത്തി.
സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് വി.എ.ഷംസുദീൻ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ, ജോൺസൺ ആവോക്കാരൻ, കോർപറേഷൻ കൗൺസിലർ ലാലി ജെയിംസ്, ജെയ്സൺ മാളിയേക്കൽ, കെ.എൽ.ജെയ്സൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.