Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജർമൻകാരനെ അമൃതാനന്ദമയി...

ജർമൻകാരനെ അമൃതാനന്ദമയി മഠത്തിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
ജർമൻകാരനെ അമൃതാനന്ദമയി മഠത്തിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തു
cancel

കരുനാഗപ്പള്ളി: പാസ്പോർട്ട്​, വിസ കാലാവധി കഴിഞ്ഞ ജർമൻ പൗരനെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽനിന്ന്​ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഹോൾഗർ എറിക് ഇർക്മിഷ് (46) ആണ് പിടിയിലായത്. രണ്ട് ദിവസം മുമ്പ്​ അമൃതപുരിയിലെത്തിയ ഇയാൾ മഠത്തിൽ കറങ്ങിനടക്കുന്നത് ചീഫ് സെക്യൂരിറ്റി ഓഫിസറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

പരിശോധനയിൽ പാസ്പോർട്ട്​, വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. കുളു, മണാലി പൊലീസ് സ്​റ്റേഷൻ പരിധിയിൽ നടന്ന അടിപിടി കേസിൽ പ്രതിയാണെന്ന് പൊലീസ്​ പറഞ്ഞു. ടൂറിസ്​റ്റ്​  വിസയിൽ 2016ൽ ഇന്ത്യയിലെത്തി രണ്ടരവർഷത്തോളം വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന ശേഷം രണ്ട് ദിവസം മുമ്പാണ്​ അമൃതാനന്ദമയി മഠത്തിലെത്തിയത്​​. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്​റ്റ്ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsamritanandamayimalayalam newsinvalid visa
News Summary - invalid visa- kerala news
Next Story