കൂട്ടത്തോടെ നിക്ഷേപം മടക്കിവാങ്ങുന്നു; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
text_fieldsകോട്ടയം: പോപുലർ ഫിനാൻസിെൻറ തകർച്ചയോടെ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. റിസർവ് ബാങ്കിെൻറ അനുമതിയില്ലാതെ നിക്ഷേപം സ്വീകരിക്കുന്നവയെ നിരീക്ഷിക്കണമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടുകൂടി വന്നതോടെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും വെട്ടിലാണ്.
കോവിഡുകൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. രണ്ടുമാസത്തിനിടെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് 300 കോടിവരെ നിക്ഷേപം പിൻവലിച്ചെന്നാണ് വിവരം. ഇതോടെ സ്വർണപ്പണയ വായ്പ നൽകുന്നതുപോലും പലരും നിർത്തി. പണയസ്വർണം ഷെഡ്യൂൾഡ് ബാങ്കുകളിൽ പണയംവെച്ച് പണം എടുക്കുന്നതിനും നിയന്ത്രണം വന്നതും തിരിച്ചടിയായി.
പണയ ഉരുപ്പടികൾ മറ്റ് ബാങ്കുകളിൽ പണയംവെച്ച് കോടികൾ എടുത്തശേഷമാണ് പോപുലർ ഫിനാൻസ് തകർന്നത്. പണം പിന്‍വലിക്കാന്‍ എത്തുന്നവരോട് പല സ്ഥാപനങ്ങളും മാസങ്ങളുടെ അവധിയും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നടപടി ഭയന്ന് പണം മടക്കി നൽകുന്നവരും നിരവധിയുണ്ട്. മിക്കയിടത്തും ജീവനക്കാര്‍ക്ക് ശമ്പളവും ഭാഗികമാണ്.
അതേസമയം, പണം പിന്‍വലിക്കുന്നവരിൽ ഭൂരിഭാഗവും സര്‍ക്കാറിെൻറ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നുമുണ്ട്. കൂടുതലും കെ.എസ്.എഫ്.ഇയിലും പോസ്റ്റല്‍ വകുപ്പിെൻറ സ്കീമുകളിലുമാണ് നിക്ഷേപിക്കുന്നത്.പോപുലര്‍ ഫിനാന്‍സിെൻറ തട്ടിപ്പിനു പിന്നാലെ, കേരളത്തില്‍ നാല് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇടപാടുകാർ പണം പിൻവലിച്ചുതുടങ്ങിയത്.
നിക്ഷേപം വൻതോതിൽ റിയല്‍ എസ്േറ്ററ്റ്, ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍ ബിസിനസുകളിലേക്ക് വകമാറ്റിയ കമ്പനികളാണ് കോവിഡ് പ്രതിസന്ധിയില്‍ തകരുന്നത്. സ്വർണപ്പണയത്തിൽ നൽകിയ വായ്പകളുടെ പരിധിതുക കുറക്കണമെന്ന് ആവശ്യവുമായി ബാങ്ക് അധികൃതര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയാണ്.
റിസർവ് ബാങ്ക് പരിശോധന തുടങ്ങിയതോടെയാണിത്. സ്വർണപ്പണയ വായ്പകൾ കൃത്യമായി തിരിച്ചെടുക്കാത്തത് ബാങ്കുകളെയും പ്രതിസന്ധിയിലാക്കുന്നു. ആധാരത്തില്‍ വസ്തുക്കള്‍ക്ക് മൂല്യം പെരുപ്പിച്ചുകാട്ടിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളും സ്വകാര്യ ധനസ്ഥാപനങ്ങൾക്കെതിരെ ഉയരുന്നുണ്ട്. സഹകരണ ബാങ്കുകളിലെ പണമിടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നതോടെ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് സ്വകാര്യ പണമിടപാടുകാർ കോടികളുടെ നിക്ഷേപം സ്വീകരിച്ചിരുന്നു.
എന്നാൽ, പോപുലറിെൻറ തകര്‍ച്ചയും നിക്ഷേപം സ്വീകരിക്കാന്‍ മിക്ക സ്ഥാപനങ്ങള്‍ക്കും അനുമതി ഇല്ലെന്ന റിസർവ് ബാങ്കിെൻറ വെളിപ്പെടുത്തലും ഇടപാടുകാരെ പണം പിൻവലിപ്പിക്കുന്നതിേലക്ക് കാര്യങ്ങൾ എത്തിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.