Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര...

കേന്ദ്ര ഏജൻസികൾക്കെതിരെ അ​േന്വഷണം: ജസ്​റ്റിസ്​ വി.കെ. മോഹനൻ കമീഷൻ

text_fields
bookmark_border
mohanan commision
cancel

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. റിട്ട. ജസ്​റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമീഷനായി നിയമിച്ചു. കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതിചേർക്കാൻ ഗൂഢാലോോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതുൾപ്പെടെ കാര്യങ്ങളാണ്​ പരിഗണനാവിഷയം. ആറു​മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ സർക്കാർ വിജ്ഞാപനത്തിൽ നിർദേശിച്ചു.

സ്വർണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് ഈ നടപടിയിലൂടെ സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്​.മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഢാലോചന നട​െന്നന്ന സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്ന സുരേഷി‍െൻറ ശബ്​ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്​റ്റിസ്​ വി.കെ. മോഹൻ കമീഷ​െൻറ പരിഗണനാവിഷയങ്ങൾ.

ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള നീക്കങ്ങളാണുണ്ടാവുന്നതെന്ന്​ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central AgenciesJustice VK Mohanan Commission
News Summary - Investigation against Central Agencies: Justice VK Mohanan Commission
Next Story