കെ. റെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: മംഗലപുരത്ത് കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷെബീറിനെതിരെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്.പിയുടെ നിര്‍ദേശം.
മംഗലപുരം കരിച്ചാറയില്‍ കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സമരക്കാരനെ പൊലീസുകാൻ ബൂട്ടിട്ട് ചവിട്ടിയത്. കെ. റെയിൽ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി പൊലീസ് എത്തിയതോടെ സമരക്കാരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകനെ പൊലീസുകാരൻ ചവിട്ടി തള്ളിയിട്ടത്.
യാതൊരു പ്രകോപനവുമില്ലാതെ പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടിയതിന്‍റെ ദൃശ്യങ്ങൾ ന്യൂസ് ചാനലുകൾ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് നടപടിയിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ താൽകാലത്തേക്ക് നിർത്തിവെച്ച ഉദ്യോഗസ്ഥർ സർവേ നടപടികൾ പൂർത്തീകരിക്കാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.