കോഴി കോഴക്കേസ്: വിജിലന്‍സ് അഭിഭാഷകനെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ കോഴി കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ തെറ്റായ നിയമോപദേശം സമര്‍പ്പിച്ച അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിന്‍െറ ആദ്യപടിയായി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ മുരളീകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവിട്ടു. അഴിമതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളേണ്ട വിജിലന്‍സ് അഭിഭാഷകര്‍ തന്നെ സംശയത്തിന്‍െറ നിഴലിലാകുന്നത് വകുപ്പിന് ചീത്തപ്പേരാവുകയാണ്. കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കാന്‍ മാണി 50 ലക്ഷം കോഴ വാങ്ങിയെന്ന അഡ്വ. നോബിള്‍ മാത്യുവിന്‍െറ പരാതിയാണ് വിവാദങ്ങള്‍ക്ക് ആധാരം.
കേസ് കോട്ടയം വിജിലന്‍സ് കോടതി പരിഗണിച്ചപ്പോള്‍ മുരളീകൃഷ്ണന്‍ മാണിക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടു. അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ ആധികാരികതയില്‍ സംശയംതോന്നിയ എറണാകുളം റേഞ്ച് ഡിവൈ.എസ്.പി സമഗ്രപരിശോധന വേണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് കത്തയച്ചു.
കത്ത് പരിശോധിച്ച ഡയറക്ടര്‍ ഡിവൈ.എസ്.പിയുടെ സംശയത്തില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലത്തെുകയായിരുന്നു. മുമ്പ് തെറ്റായ നിയമോപദേശം നല്‍കിയതുമായി ബന്ധപ്പെട്ട് മുരളീധരനെതിരെ വിജിലന്‍സ് കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സസ്പെന്‍ഷനിലാവുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ജേക്കബ് തോമസ് മുരളീകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം എറണാകുളം റേഞ്ച് അന്വേഷിച്ചിരുന്ന കോഴി കോഴക്കേസ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടിന് കൈമാറാനും തീരുമാനമായി.
ഉദ്യോഗസ്ഥരുടെ ക്ഷാമത്താല്‍ എറണാകുളം റേഞ്ച് ബുദ്ധിമുട്ടുകയാണ്. നിരവധി കത്തുകള്‍ നല്‍കിയിട്ടും ഒഴിവുള്ള ഡിവൈ.എസ്.പി തസ്തിക നികത്തിയിട്ടില്ല. കെ. ബാബുവിന്‍െറ കേസ് ഉള്‍പ്പെടെ പ്രമാദകേസുകള്‍ കൈകാര്യംചെയ്യുന്ന റേഞ്ച് പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് കോഴി കോഴക്കേസ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്ന് ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.