ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചന; ഇ.പിയുടെ പരാതിയിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ ഗൂഢാലോചനയാരോപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരൊയാണ് ഇ.പി. ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണത്തിന് കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണറെ ചുമതലപ്പെടുത്തി. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ജയരാജൻ ആവശ്യപ്പെട്ടത്. ഇതുസംബന്ധമായി കെ. സുധാകരനും നന്ദകുമാറിനും ശോഭ സുരേന്ദ്രനുമെതിരെ ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മൂന്നുപേരും തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം.
ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരമാണ് ജയരാജൻ നിയമനടപടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.