ലൈഫ്മിഷനിലേക്ക് അന്വേഷണം എത്തിയത് സ്വർണക്കടത്തിൽനിന്ന്
text_fieldsതിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തിലെ അന്വേഷണത്തിനിടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് പുറത്തുവന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരും കരാർ കമ്പനി യൂനിടാകും നൽകിയ മൊഴികളിലാണ് കമീഷൻ സംബന്ധിച്ചും യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടും വിവരങ്ങൾ വെളിപ്പെട്ടത്.
20 കോടിയുടെ പദ്ധതിയില്‍ നാലുകോടിയിലധികം കമീഷനായി നൽകിയെന്നാണ് ആക്ഷേപം. നേരത്തേ ഒരു കോടിയാണ് കമീഷൻ എന്ന് ആരോപണമുയർന്നെങ്കിലും കമീഷൻ നാലു കോടിയാണെന്ന വിവരം പുറത്തുവിട്ടത് ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ കൈരളി ചാനലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായിരുന്നു. കമീഷനിൽ ഒരു ഭാഗമാണ് സ്വപ്നയുടെ ലോക്കറിൽനിന്ന് കണ്ടെടുത്തതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വടക്കാഞ്ചേരി ചരൽപ്പറമ്പിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. നഗരസഭയുടെ 217 സെൻറ് സ്ഥലത്താണ് നിർമാണം. 199 വീടുകളുടെ നിർമാണമാണ് കരാർ. എന്നാൽ കരാറും നിർമാണരീതിയും സംശയ നിഴലിലാണ്. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിെൻറ എസ്റ്റിമേറ്റ് തള്ളിയാണ് യൂനിടാക്കിന് വഴിയൊരുക്കിയത്. പകരം ലൈഫ് മിഷെൻറ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത് സ്വകാര്യസംരംഭകര്‍ക്ക് കൈമാറി. ഇതിന് നഗരസഭ അനുമതിയില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സര്‍ക്കാര്‍ അനുമതി നല്‍കിയതിലും സര്‍വത്ര ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമാണ്. എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി. യു.എ.ഇ റെഡ്ക്രസൻറും ലൈഫ്മിഷനുമായി ധാരണപത്രം ഒപ്പിട്ട പദ്ധതി പേക്ഷ കരാറായപ്പോൾ റെഡ്ക്രസൻറും യൂനിടാകുമായി മാറി. പണം കൈമാറിയത് യു.എ.ഇ കോൺസുലേറ്റ് അക്കൗണ്ട് വഴിയും. ഇതാണ് സി.ബി.െഎ അന്വേഷണത്തിലേക്ക് നയിച്ചത്.
ലൈഫ് മിഷെൻറ കെട്ടിടം നിര്‍മിക്കാവുന്നത് മിഷന് അംഗീകരിച്ച ഏജന്‍സികള്‍ക്ക് മാത്രമാണ്. യൂനിടാക്കിന് അത്തരം അംഗീകാരമില്ല. സ്ഥലം ഉടമയായ നഗരസഭയെ പുതിയ കരാർ അറിയിച്ചിട്ടുമില്ല. ബന്ധപ്പെട്ട ഒരു രേഖയും നഗരസഭയിലില്ല. ഇതുസംബന്ധിച്ച് അനിൽ അക്കര എം.എൽ.എ ഉൾപ്പെടെ നൽകിയ പരാതിയിലാണ് സി.ബി.െഎ അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.