കെ.എസ്.യു പ്രവർത്തകക്കെതിരായ പി.എം ആർഷോയുടെ പരാതി തെറ്റെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsഎറണാകുളം: കെ.എസ്.യു പ്രവർത്തകക്കെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ആരോപണം തെറ്റെന്ന് മഹാരാജാസ് കോളജ് അന്വേഷണ റിപ്പോർട്ട്. കെ.എസ്.യു പ്രവർത്തകയുടെ പുനർമൂല്യ നിർണയത്തിൽ ആർക്കിയോളജി ഡിപാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാർ ഇടപെട്ടെന്ന പരാതിയിൽ കഴമ്പില്ലെന്ന് എക്സാമിനേഷൻ കമ്മിറ്റി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നിയമാവലി പ്രകാരമാണ് പുനർമൂല്യ നിർണയം നടന്നത്. പരീക്ഷയിൽ ആദ്യം 18 മാർക്കാണ് കെ.എസ്.യു പ്രവർത്തകക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യ നിർണയത്തിൽ 30 മാർക്കായി വർധിച്ചു. കൂടുതൽ മാർക്ക് ലഭിച്ചത് പുനർമൂല്യ നിർണയത്തിലെ അപാകതയായി കാണാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോർഡിനേറ്റർക്കെതിരെ പരാതി നൽകിയതോടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആർഷോമിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.