ജലീലിെന വിടാതെ അന്വേഷണ ഏജൻസികൾ ; കേസിൽ പ്രതിയാകാൻ സാധ്യത
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ വിടാതെ അന്വേഷണ ഏജൻസികൾ. ജലീലിെൻറ നടപടികളിൽ പ്രോേട്ടാകോൾ ലംഘനമുണ്ടെന്നും സ്വർണക്കടത്ത് ഉൾപ്പെടെ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) എന്നിവ ഉന്നതതലങ്ങളിലേക്കും കേന്ദ്രസർക്കാറിനും സമർപ്പിച്ച റിപ്പോർട്ടുകളിൽ വ്യക്തമാക്കി. ജലീലിെൻറ മൊഴി ന്യൂഡൽഹിയിെലയും ഹൈദരാബാദിെലയും ഒാഫിസുകൾക്കും വിദേശമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. ഇൗത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസിൽ മന്ത്രി പ്രതിയാകാൻ സാധ്യത തള്ളാനാകില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ സൂചന നൽകി. ജലീലിെൻറ സ്വത്ത് വിവരം എൻഫോഴ്സ്മെൻറും (ഇ.ഡി) വിദേശയാത്രകൾ, സൗഹൃദങ്ങൾ, ഭൂതകാലം എന്നിവ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിക്കുന്നുണ്ട്. സ്വപ്ന പര്യടനം നടത്തിയ കാലയളവിൽ മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, എന്ത് ആവശ്യത്തിന്, യു.എ.ഇ കോൺസുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചാണ് എൻ.െഎ.െഎ അന്വേഷിക്കുക. വലിയ സമ്പാദ്യങ്ങളില്ലെന്നും വായ്പ ഉൾപ്പെടെ ബാധ്യതയുണ്ടെന്നുമാണ് മന്ത്രിയുടെ മൊഴി. ജലീലിെൻറ ചില സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. അവരുടെ സ്വത്ത് വിവരവും പരിശോധിക്കുന്നു.
മനുഷ്യക്കടത്ത് സംശയ നിഴലിലുള്ള വ്യക്തികളുമായും സ്ഥാപനങ്ങളുമായും ബന്ധം സംബന്ധിച്ച ആരോപണവും അന്വേഷിക്കുന്നുണ്ട്.
ആശയവിനിമയങ്ങൾ സംബന്ധിച്ച കാര്യങ്ങളും സി-ഡാക് ഉൾപ്പെടെ സാേങ്കതിക ഏജൻസികളുടെ സഹായത്തോടെ എൻ.െഎ.എ പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തായ ഒരു ശബ്ദസന്ദേശവും അന്വേഷണ പരിധിയിലാണ്. റമദാൻ കിറ്റിെൻറ പേരിൽ കോൺസുലേറ്റിൽനിന്ന് സാമ്പത്തികസഹായം നേടി. മന്ത്രിയെന്ന അധികാരം ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങൾ എത്തിച്ചത്. മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടാണ് സ്ഥാപനങ്ങളിൽ എത്തിച്ചത്. ഇതൊക്കെ അധികാരദുർവിനിയോഗമാണ്. കേസിെൻറ സാഹചര്യത്തിൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്യേണ്ടെന്ന് നിർേദശിച്ചത് ദുരൂഹമാണെന്നും ഏജൻസികൾ കരുതുന്നു.
സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴിയും നിർണായകമാണ്. നേരേത്ത പറയാതിരുന്ന പലതും മന്ത്രിയുടെ ചോദ്യംചെയ്യലിെൻറ പശ്ചാത്തലത്തിൽ പ്രതികൾക്ക് വ്യക്തമാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.