കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കൽ ബിൽ നിയമസഭ പാസാക്കി
text_fieldsതിരുവനന്തപുരം: കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനും നിക്ഷേപ സമാഹരണത്തെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള ‘കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും’ ബില്ലുകള്‍ െഎകകണ്ഠ്യേന നിയമസഭ പാസാക്കി. ഇഷ്ടമുള്ള തൊഴിലാളികളെ കയറ്റിറക്കിന് നിയോഗിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ്, 2018-ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലും 2018-ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും (രണ്ടാം നമ്പർ) ബില്ലും പാസാക്കിയത്.
പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികളെ നിശ്ചയിച്ച വേതനം നൽകി തൊഴിലുടമ സ്ഥാപനങ്ങളിലെ കയറ്റിറക്കിന് നിയോഗിക്കണം. എന്നാൽ, പ്രത്യേക നൈപുണ്യവും യന്ത്രങ്ങളുടെ സഹായവും ആവശ്യമുള്ള കയറ്റിറക്ക് ജോലിയാണെങ്കിൽ അത്തരം നൈപുണ്യമുള്ളവരെ നിയോഗിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കുമെന്നും മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി.
നടൻ സുധീർ കരമനക്കുണ്ടായ അനുഭവമടക്കം ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളികളെയെല്ലാം മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. തെറ്റായ നിലപാട് സ്വീകരിക്കുന്ന തൊഴിലാളികൾക്കെതിരെ നടപടിയുണ്ടാകും. ഈ സർക്കാറിെൻറ കാലത്ത് രണ്ടു വർഷത്തിനുള്ളിൽ 9177 കോടിയുടെ നിക്ഷേപം ലഭിച്ചു. സ്പിന്നിങ് മില്ലുകളുടെ നില മെച്ചമാക്കാൻ നന്ദകുമാർ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായിക വളർച്ചയുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളോടൊപ്പമെത്താൻ കേരളത്തിനായിട്ടില്ല. വ്യവസായ സൗഹൃദ സൂചികയില്‍ രാജ്യത്ത് 21ാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതിൽ മാറ്റമുണ്ടാക്കാൻ ബില്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യവസായികളോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വേണം. ചെറുകിട നിക്ഷേപകരെപ്പോലും വൻകിടക്കാരുടെ ഗണത്തിൽപ്പെടുത്തുന്നത് ശരിയല്ല. പ്രവാസികളുടെ സംഭാവന മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നു.
വ്യവസായ നിക്ഷേപങ്ങളെ ആകർഷകമാക്കണം. വ്യവസായ വികസനത്തിന് വിഘാതമാവുന്ന നിലപാടാണ് കേന്ദ്രസർക്കാറിേൻറത്. ഇതിനുള്ള കേരളത്തിെൻറ ബദലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മെച്ചപ്പെടുത്തൽ. ഒപ്പം സ്വകാര്യ നിക്ഷേപവും വരണമെന്നതാണ് സർക്കാർ നിലപാട്. വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഉള്ള അധികാരം സെക്രട്ടറിമാരിൽ കേന്ദ്രീകരിക്കുമെന്ന ആശങ്ക വേെണ്ടന്നും സെക്രട്ടറിമാർക്ക് കിട്ടുന്ന അപേക്ഷകൾ കൗൺസിലിൽ െവക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തിലെ സുപ്രധാന കാൽവെപ്പാണ് ബില്ലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കയറ്റിറക്ക് രംഗത്ത് ജോലിചെയ്താലേ കൂലിയുള്ളൂ എന്ന നിബന്ധന മാതൃകപരമാണ്. വിഭവ സമ്പത്തുകളുടെ അമിതചൂഷണം ഒഴിവാക്കണം. കൂടുതൽ നിക്ഷേപ സമാഹരണം വേണം. അതിനുള്ള അന്തരീക്ഷം ഇതിലൂടെ ലഭ്യമാവുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.