'പത്തു ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 ലാഭവിഹിതം'; തൃശൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്
text_fieldsഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. ബില്യൺ ബീസ് കാപിറ്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ കോടികളാണ് തട്ടിയത്. നിക്ഷേപകരുടെ പരാതിയിൽ സ്ഥാപനത്തിന്റെ ചെയർമാൻ നടവരമ്പ് കിഴക്കേ വളപ്പിൽ ബിബിൻ കെ. ബാബുവിനെതിരെ ഇരിങ്ങാലക്കുട പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
രണ്ടര കോടിയും ഒന്നര കോടിയും പത്തു ലക്ഷം വീതവും നഷ്ടപ്പെട്ടവരുടെയടക്കം പരാതികളിൽ നാലു കേസുകളാണ് എടുത്തത്. പത്തു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 രൂപ ലാഭവിഹിതം തരാമെന്നും ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് ആളുകളിൽനിന്ന് പണം വാങ്ങിയത്.
ആദ്യകാലങ്ങളില്‍ പലർക്കും വലിയ തുകകള്‍ ലഭിച്ചതോടെയാണ് കൂടുതല്‍ പേര് പണം നിക്ഷേപിച്ചതത്രെ. പണം ലഭിക്കാത്തവർ അന്വേഷിച്ചെത്തിയതോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനടുത്ത കാട്ടൂർ റോഡ് പാം സ്ക്വയര്‍ ബില്‍ഡിങ്ങിലെ പതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര ഓഫിസ് അടച്ചുപൂട്ടി. പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.