നിക്ഷേപക സമാഹരണ യജ്ഞം: 15,000 കോടി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ
text_fieldsഏറ്റുമാനൂർ: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിലേക്ക് 15,000 കോടിയുടെ നിക്ഷേപമെത്തിയതായി മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലതല സഹായവിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം. 9000 കോടിയാണ് ലക്ഷ്യമിട്ടിരുന്നത്. സമാശ്വാസ പദ്ധതിയിലൂടെ ജില്ലയിൽ ഏഴുകോടി വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു.
അംഗസമാശ്വാസ പദ്ധതിയിലൂടെ സർവിസ് സഹകരണ ബാങ്ക് അംഗമായ ഒരാൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ അരലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും. ഡയറക്ടർ അല്ലെങ്കിൽ പ്രസിഡന്റുമാരായി പ്രവർത്തിച്ചവർക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ സഹായം ലഭ്യമാക്കുന്ന ‘സഹകാരിക്ക് ഒരു സാന്ത്വനം’ പദ്ധതിക്കും തുടക്കമിട്ടതായി വാസവൻ പറഞ്ഞു.
സംസ്ഥാന സഹകരണ യൂനിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മീനച്ചിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോൺസൺ പുളിക്കയിൽ, വൈക്കം സി.സി.യു ചെയർമാൻ പി. ഹരിദാസ്, കാഞ്ഞിരപ്പള്ളി സി.സി.യു ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, ഡി.സി.എച്ച് വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, പേരൂർ വില്ലേജ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സോമൻ, ഏറ്റുമാനൂർ എസ്.സി.ബി പ്രസിഡന്റ് ബിജു ജോസഫ് കുമ്പിക്കൻ, അതിരമ്പുഴ എസ്.സി.ബി പ്രസിഡന്റ് പി.വി. മൈക്കിൾ, സഹകരണ ജില്ല ജോ. രജിസ്ട്രാർ എൻ. വിജയകുമാർ, ജോ. ഡയറക്ടർ (ഓഡിറ്റ്) ജയമ്മ പോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.