Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാവിന്‍റെ...

കോൺഗ്രസ് നേതാവിന്‍റെ ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

text_fields
bookmark_border
heewan
cancel

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ വീ​ണ്ടും നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ഡി​യാ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. തൃ​ശൂ​രി​ലെ ധ​ന​കാ​ര്യ സ്‌​ഥാ​പ​ന​മാ​യ ഹീ​വാ​ൻ​സ് ഫി​നാ​ൻ​സി​ന് മു​ന്നി​ലാ​ണ് നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്ന​ത്. 19 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​റും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ​സ്. ശ്രീ​നി​വാ​സ​നാ​ണ് ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍. ഈ ​സ്ഥാ​പ​നം ത​ങ്ങ​ൾ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് നി​ക്ഷേ​പ​ക​ര്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രെ തൃ​ശൂ​രി​ൽ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി നി​ല​വി​ലു​ണ്ട്. അതേസമയം, നിക്ഷേപകരുടെ പണം ഗഡുക്കളായി തിരിച്ച്​ നൽകുമെന്ന്​ സി.എസ്​. ശ്രീനിവാസൻ വാർത്തകുറിപ്പിൽ അറിയിച്ചു. കമ്പനി 18.64 കോടി രൂപ സ്വീകരിക്കുകയും 12 കോടിയോളം പലിശയിനത്തിൽ നൽകുകയും ചെയ്തിട്ടുണ്ട്​. 18.74 കോടി രൂപ മുതലും പലിശയുമായി കമ്പനിക്ക്​ കിട്ടാനുണ്ട്​. കോവിഡ്​കാലത്ത്​ വായ്പ തിരിച്ചടവ്​ മുടങ്ങിയതാണ്​ നിക്ഷേപത്തിൽനിന്നും പലിശ നൽകേണ്ട അവസ്ഥയിൽ എത്തിച്ചത്​. സ്ഥലങ്ങൾ വിറ്റ്​ കിട്ടുന്ന തുകയും വായ്പ തിരിച്ചടവും ലഭിച്ചാൽ നിക്ഷേപകരുടെ പണം നൽകാനാവുമെന്നും ശ്രീനിവാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsInvestorsThrissur NewsCongress leaderfinancial institution
News Summary - Investors protest in front of Congress leader's financial institution
Next Story