Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.ഒ.സി പ്ലാൻറ്​...

​െഎ.ഒ.സി പ്ലാൻറ്​ നിർമാണം നിർത്തി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21ന് യോഗം

text_fields
bookmark_border
​െഎ.ഒ.സി പ്ലാൻറ്​ നിർമാണം നിർത്തി;  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21ന് യോഗം
cancel

കൊച്ചി: പുതുവൈപ്പിലെ എൽ.പി.ജി പ്ലാൻറി​​​െൻറ നിർമാണം താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ഒായിൽ കോർപറേഷൻ (​െഎ.ഒ.സി) എറണാകുളം കലക്​ടറെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇൗ മാസം 21ന്​ മുഖ്യമന്ത്രി തിരുവനന്തപുരത്ത്​ യോഗം വിളിച്ച സാഹചര്യത്തിലാണ്​ അതുവരെ നിർമാണ ജോലി നിർത്തിവെച്ചത്​. ​െഎ.ഒ.സി തീരുമാന​േത്താടെ പ്രക്ഷോഭത്തിനിടയാക്കിയ സാഹചര്യം നിലവിലില്ലാത്തതിനാൽ സമരത്തിൽനിന്ന്​ പിന്മാറണമെന്ന്​ കലക്​ടർ അഭ്യർഥിച്ചു. 

പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​​െൻറ എല്‍.പി.ജി ടെര്‍മിനലുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ജൂണ്‍ 21ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ഹരിത ​ൈട്രബ്യൂണലി​​െൻറ അന്തിമവിധി മാനിച്ചും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലെ ധാരണക്ക്​ അനുസൃതമായും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള അന്തരീക്ഷം ഉണ്ടാകുന്നതുവരെ പ്ലാൻറി​​െൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി​െവക്കണമെന്ന്​ ഇക്കാര്യം അറിയിച്ച പ്രഫ. ​കെ.വി. തോമസ് എം.പി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ioc
News Summary - ioc stop work in puthuvayppe
Next Story