ഐ.ഒ.സി സമരം ഒത്തുതീർപ്പായി; ടാങ്കറുകള്‍ നാളെ ഓടിത്തുടങ്ങും
text_fieldsതിരുവനന്തപുരം: ഐ.ഒ.സി ടാങ്കര്‍ സമരം ഒത്തുതീര്‍ന്നു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി മാനേജ്മെന്‍റ് പ്രതിനിധികളും കോഓഡിനേഷന്‍ കമ്മിറ്റിയും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലെ ടെന്‍ഡര്‍ നടപടി താല്‍ക്കാലികമായി മരവിപ്പിക്കാനും ടെന്‍ഡര്‍ നടപടി ഡിസംബര്‍വരെ നീട്ടിവെക്കാനും തീരുമാനിച്ചതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ ടാങ്കര്‍ ലോറികള്‍ ഓടിത്തുങ്ങും.
ടെന്‍ഡര്‍ നടപടികളില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സമരമുണ്ടായത്. ഡിസംബര്‍ മൂന്നിനുള്ളില്‍ കരാര്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ലോറി ഉടമകള്‍, ഡീലര്‍മാര്‍, തൊഴിലാളികള്‍ എന്നിവരുമായി ചൊവ്വാഴ്ച ഒരുമണിക്കൂറിലധികമാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ട്രക് ഉടമകളും ജീവനക്കാരും സമരം തുടങ്ങിയതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായിരുന്നു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും ഉന്നതതല ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സമരത്തത്തെുടര്‍ന്ന് സംസ്ഥാനത്തെ ഐ.ഒ.സി പമ്പുകള്‍ പൂട്ടിയിരുന്നു. മറ്റ് കമ്പനികളുടെ പമ്പുകളില്‍ വന്‍ തിരക്കുണ്ടായി. സമരം തുടര്‍ന്നാല്‍ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കണ്ടാണ് ഗതാഗത മന്ത്രി ഇടപെട്ടത്. ടാങ്കറുകള്‍ ഓടിത്തുടങ്ങിയാലും സാധാരണനില കൈവരിക്കാന്‍ രണ്ടുദിവസം വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.