െഎ.പി.എസ് അസോസിയേഷനിലെ ചേരിപ്പോര് ശക്തിപരീക്ഷണത്തിലേക്ക്
text_fieldsതിരുവനന്തപുരം: പൊലീസ് സേനയിലെ അടിമപ്പണിയെ ചൊല്ലി ഉടലെടുത്ത െഎ.പി.എസ് അസോസിയേഷനിലെ ചേരിപ്പോര് ശക്തിപരീക്ഷണത്തിലേക്ക് നീങ്ങുന്നു. പരമാവധി െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ഒപ്പ് ശേഖരിച്ച് അസോസിയേഷൻ യോഗം വിളിച്ചുചേർക്കാനുള്ള നീക്കമാണ് ഒരു എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
കഴിഞ്ഞദിവസം ഇതിനായി എ.ഡി.ജി.പിയുടെ ദൂതൻ തലസ്ഥാനത്തെ െഎ.പി.എസ് ഉദ്യോഗസ്ഥരുടെ അരികിലെത്തിയെങ്കിലും കാര്യമായ വിജയം കണ്ടില്ല. ഇൗ സാഹചര്യത്തിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ഒപ്പ് ശേഖരിച്ച് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറാനുള്ള നീക്കമാണ് സംഘം നടത്തുന്നത്. ജൂലൈ അഞ്ചിന് മുമ്പ് യോഗം വിളിക്കണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.
എന്നാൽ, അടിമപ്പണിയുടെ പേരിലാണ് യോഗം വിളിക്കാൻ ഒരുവിഭാഗം ആവശ്യപ്പെടുന്നതെങ്കിലും അവരുടെ അജണ്ട വേറെയാണെന്ന് ഒൗദ്യോഗികപക്ഷം ആരോപിക്കുന്നു. സമ്മർദങ്ങൾക്ക് വഴങ്ങി യോഗം വിളിക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം.
യോഗം വിളിക്കുന്നത് സർക്കാർ നടപടിയെ ചോദ്യംചെയ്യുന്ന നിലയിലേക്ക് അസോസിയേഷൻ പ്രവർത്തനം നീങ്ങുന്ന സാഹചര്യമൊരുക്കുമെന്നും അവർ വിലയിരുത്തുന്നു.
എന്നാൽ, അസോസിയേഷൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ എതിർവിഭാഗം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
അടിമപ്പണി വിവാദത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചില്ല, തങ്ങളുടെ പ്രതിഷേധം സർക്കാറിനെ അറിയിക്കാനായില്ല, ഡി.ജി.പി മുൻകൈയെടുത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കാൻ കൊണ്ടുവന്ന മുൻ ഡി.ജി.പി കെ.ജെ. ജോസഫിനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ നേതൃത്വത്തിനെതിരെ നടപടിക്ക് ശിപാർശചെയ്യാൻ സാധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ അവർ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.