െഎ.പി.എസ് അസോസിയേഷൻ പിളർപ്പിലേക്ക്
text_fieldsതിരുവനന്തപുരം: ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് കേരള പൊലീസ് െഎ.പി.എസ് അസോസിയേഷൻ പിളരുമോയെന്ന് ആശങ്ക. അസോസിയേഷനിൽ പിന്തുണ ഉറപ്പിക്കാൻ ഒരു എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ വിമതപക്ഷം നീക്കം ശക്തമാക്കി. ഒരുവിഭാഗം െഎ.പി.എസ് ഉദ്യോഗസ്ഥർ രഹസ്യയോഗം നടത്തിയതിനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം വിവരം ശേഖരിച്ചു.
അടിമപ്പണി വിവാദത്തെച്ചൊല്ലിയാണ് ചേരിതിരിവ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിന് ശേഷം നടന്ന െഎ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഒരു സീനിയർ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അസോസിയേഷൻ നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. ദാസ്യപ്പണി വിവാദത്തിൽ പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അടിയന്തരമായി അസോസിയേഷൻ യോഗം വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജൂലൈ അഞ്ചിനകം േയാഗം വിളിച്ചില്ലെങ്കിൽ സമാന്തര യോഗം വിളിക്കുമെന്ന് വിമതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യോഗം വിളിക്കണമെന്ന ആവശ്യത്തിന് പിന്തുണതേടി എ.ഡി.ജി.പിയുടെ ദൂതൻ ഇന്നലെ െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ഒാഫിസുകളിൽ ഒപ്പ് ശേഖരിക്കാൻ എത്തിയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമാന്തര യോഗം വിളിക്കും. ഇതോടെ അസോസിയേഷൻ പിളർപ്പിലേക്ക് നീങ്ങും.
യുവ െഎ.പി.എസുകാരാണ് വിമതനീക്കത്തിന് പിന്നിൽ. മുമ്പ് ഇൗ എ.ഡി.ജി.പി, ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുേമ്പാൾ എട്ട് ജൂനിയർ ഐ.പി.എസുകാരെ കൊണ്ട് യോഗം വിളിപ്പിക്കണമെന്ന് രണ്ടുപ്രാവശ്യം കത്ത് കൊടുപ്പിച്ചിരുന്നു. എന്നാൽ യോഗം ചേർന്നില്ല. പിന്നാലെ, സെക്രട്ടറിയായിരുന്ന െഎ.ജി മനോജ് എബ്രഹാം രാജിെവച്ചു.
തുടർന്ന് എ.ഡി.ജി.പി എ. ഹേമചന്ദ്രനെ പ്രസിഡൻറായും പ്രകാശിനെ സെക്രട്ടറിയായും ബെഹ്റ നാമനിർദേശംചെയ്തു. എന്നാൽ അവരും യോഗം വിളിക്കാൻ തയാറായില്ല. അതാണ് ഇപ്പോഴുള്ള നീക്കത്തിന് പിന്നിൽ. യോഗം വിളിച്ച് അസോസിയേഷൻ െതരഞ്ഞെടുപ്പ് ആവശ്യപ്പെടാനുള്ള ഒരുവിഭാഗത്തിെൻറ നീക്കമായാണ് ഒൗദ്യോഗിക വിഭാഗം ഇതിനെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.