Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രി ജീവനക്കാര​ന്​...

ആശുപത്രി ജീവനക്കാര​ന്​ പൊലീസുകാരന്‍റെ ക്രൂരമർദനം VIDEO

text_fields
bookmark_border
Iqra-staff-attacked
cancel

കോഴിക്കോട്​: സ്വകാര്യ ആശുപത്രി ജീവനക്കാര​െന പൊലീസുകാരനും സുഹൃത്തും ചേർന്ന്​  ക്രൂരമായി മർദിച്ച്​ അവശനാക്കി. മലാപ്പറമ്പ്​ ഇഖ്​റ ആശുപത്രിയിലെ ലിഫ്​റ്റ്​ ഒാപറേറ്റർ പാലാഴി  സ്വദേശി വടക്കേചാലിൽ മീത്തൽ അക്ഷയ് ​കാന്തി(21)നെയാണ്​ എ.ആർ ക്യാമ്പിലെ ​ പൊലീസുകാരൻ മുസ്​തഫയും സുഹൃത്തും ചേർന്ന്​ മർദിച്ചത്​. കൈക്കും മുഖത്തും പുറത്തും  പരിക്കേറ്റ ഇദ്ദേഹം ഇഖ്​റ ആശുപത്രിയിൽ ചികിത്സയിലാണ്​. ബുധനാഴ്​ച രാവിലെ ഒമ്പതോടെയാണ്​ സംഭവം. 

രോഗികളെമാത്രം ​െകാണ്ടുപോകാനുള്ള ലിഫ്​റ്റിൽ പൊലീസുകാരൻ  ഭക്ഷണവുമായി കയറാൻ നോക്കിയപ്പോൾ അക്ഷയ്​ കാന്ത്​ ഇത്​ രോഗികൾക്കുള്ളതാണെന്നു പറഞ്ഞ്​  തടയാൻ ശ്രമിച്ചിരുന്നു. ഇതിലെ വിരോധംവെച്ച്​ അൽപസമയം കഴിഞ്ഞപ്പോൾ സുഹൃത്തിനേയും  കൂട്ടിവന്ന്​ അസഭ്യം പറയുകയും മുഖത്തും പുറത്തും അടിക്കുകയുമായിരുന്നുവത്രെ. അക്ഷയ്​ കാന്തി​​​െൻറ നിലവിളി​േകട്ട്​ ഒാടിയെത്തിയ ആശുപത്രിയിലെ മറ്റു ജീവനക്കാർ ഇടപെട്ടാണ്​  പൊലീസുകാരനെയും സുഹൃത്തിനേയും പിന്തിരിപ്പിച്ചത്​. 

ജീവനക്കാരനെ മുഖത്തടിക്കുകയും  കുനിച്ചുനിർത്തി പുറത്തുകുത്തുകയും ചെയ്യുന്നത്​ ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ  പതിഞ്ഞിട്ടുണ്ട്​. സംഭവത്തി​​​െൻറ സി.സി.ടി.വി ദൃശ്യമടക്കം ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ മുസ്​തഫക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. അതേസമയം,  ആശുപത്രിയിലെത്തിയ തന്നോട്​ ലിഫ്​റ്റ്​ ഒാപറേറ്റർ അക്ഷയ്​ കാന്ത്​ അപമര്യാദയായി പെരുമാറിയെന്ന്​  കാട്ടി മുസ്​തഫയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. നടക്കാവ്​ പൊലീസ്​​ വ്യാഴാഴ്​ച വൈകീട്ട്​  ആശുപത്രിയിലെത്തി അക്ഷയ്​ കാന്തി​​​െൻറ മൊഴിയെടുത്തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice attackATTACKEDmalayalam newslift operator
News Summary - Iqraa Hospital staff attacked by Police Officer-Kerala News
Next Story