ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾെപ്പടെ ഏഴു പേരെ ഇറാൻ മോചിപ്പിച്ചു
text_fieldsസ്റ്റോക്ഹോം/കൊച്ചി: ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾെപ്പടെ ഏഴു ജീവനക്കാർക്ക് മോചനം. ഇതിൽ മൂന്നു മലയാളികൾ ഉണ്ടെന്നാണ് വിവരം.
എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കളമശ്ശേരി തേക്കാനത്ത് വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ജൂലൈ 19നാണ് സ്വീഡിഷ് ഷിപ്പിങ് കമ്പനിയായ സ്റ്റെന ബൾക്കിെൻറ ഉടമസ്ഥതയിലുള്ള ‘സ്റ്റെന എംപോറ’ എന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ പിടിച്ചെടുത്തത്. മൊത്തം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മൂന്നു മലയാളികൾ അടക്കം 18 പേർ ഇന്ത്യക്കാരാണ്.
മാനുഷിക പരിഗണനവെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പുറത്തുവിടുകയായിരുന്നു. ക്യാപ്റ്റനുമായും ജീവനക്കാരുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്മെന്നും അബ്ബാസ് മൗസവി വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടതിനു പിന്നാലെ ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ എറിക് ഹാനെൽ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരൻ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചെൻറ മോചനം സംബന്ധിച്ച വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ഡിജോ ദിവസവും വീട്ടുകാർക്ക് ഫോൺ ചെയ്യാറുണ്ട്.
കഴിഞ്ഞദിവസം വിളിക്കുമ്പോൾ എംബസിയിൽനിന്നുള്ള ചിലർ എത്തി ചില ചർച്ചകൾ നടക്കുന്നതായി അറിയിച്ചെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഏഴുപേരെ മോചിപ്പിക്കാൻ ഇറാൻ തയാറായതായാണ് കമ്പനി അധികൃതർ വിളിച്ചപ്പോൾ അറിയിച്ചത്. എന്നാൽ, അതാെരാക്കെയാണെന്ന് അവർക്കറിയാൻ കഴിഞ്ഞിട്ടില്ലെന്നും പാപ്പച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.