റെയിൽവേ ഹോട്ടൽ അഴിമതി: ലാലു പ്രസാദിനും ഭാര്യക്കും മകനും സമൻസ്
text_fieldsന്യൂഡൽഹി: റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) അഴിമതി കേസിൽ മുൻ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് കോടതി സമൻസ്. ലാലുവിനെ കൂടാതെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അടക്കമുള്ളവർക്കും ഡൽഹി കോടതി സമൻസ് അയച്ചിട്ടുണ്ട്.
അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ആഗസ്റ്റ് 31ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം. കഴിഞ്ഞ ഏപ്രിൽ 16നാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. ലാലുവിനെയും കുടുംബാംഗങ്ങളെയും കൂടാതെ ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി, സ്വകാര്യ ഹോട്ടൽ കമ്പനിയിലെ രണ്ട് ഡയറക്ടർമാർ, ഐ.ആർ.സി.ടി.സി മാനേജിങ് ഡയറക്ടർ, ഒരു സ്വകാര്യ വ്യക്തി, ഒരു എം.പി, വിവിധ വകുപ്പുകളിെല ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
2004-2009 കാലയളവിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐ.ആർ.സി.ടി.സിയുടെ റാഞ്ചി, പുരി എന്നിവിടങ്ങളിൽ ഹോട്ടലുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനിക്ക് ക്രമവിരുദ്ധമായി കരാർ നൽകിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.