പ്രിയ താരത്തിന് ആദരാഞ്ജലിയായി തേക്കിലയിൽ തീർത്ത ചിത്രം
text_fieldsകാഞ്ഞിരപ്പള്ളി: അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന് ആദരാഞ്ജലിയായി തേക്കിലയിൽ ചിത്രം ഒരുക്കി കാഞ്ഞിരപ്പള്ളി സ ്വദേശി. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഫിനാൻസ് സെക്ഷനിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി പാറക്കടവ് ചെമ്പകത്തി ൽ സി.എം. അരുൺലാൽ (33) ആണ് പ്രിയ താരത്തിന് കലാവിരുതിലൂടെ ആദരാഞ്ജലി ഒരുക്കിയത്.
ബ്ലേഡ് ഉപയോഗിച്ച് ഇലയുടെ കാതൽ ഭാ ഗം ചുരണ്ടിമാറ്റിയാണ് ഇർഫാൻ ഖാന്‍റെ മുഖം തീർത്തത്. താരത്തിന്‍റെ മരണവാർത്ത ടെലിവിഷനിൽ തെളിഞ്ഞതോടെയാണ് ഇത്തരമൊരു ആദരാഞ്ജലി ഒരുക്കാൻ തീരുമാനിച്ചത്.
മനോഹരൻ-വിജയമ്മ ദമ്പതികളുടെ മകനായ അരുൺ ലാൽ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽക്കേ കലാരംഗത്ത് സജീവമായിരുന്നു. മിമിക്രി, ചിത്രരചന എന്നിവയിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ എന്നിവരുടെ ചിത്രം തേക്കിലയിലൊരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ ഭൂപടവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നേരത്തെ തയാറാക്കിയിരുന്നു.
നൂറുകണക്കിന് പ്രമുഖരുടെ ചിത്രങ്ങൾ വരച്ച് നേരിട്ട് അവർക്ക് കൈമാറിയിട്ടുണ്ട്. ചിത്ര രചനയിൽ ഒമ്പത് ദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 25 എക്സിബിഷനും ഒരുക്കി. ടെലിവിഷൻ ചാനലുകളിലെ പരിപാടികളിലും പങ്കെടുക്കാൻ കഴിഞ്ഞു.
അരുൺ ലാലിന്‍റെ കലാപ്രകടനങ്ങൾക്ക് സഹധർമ്മിണി വൈദേഹി ഒപ്പമുണ്ട്. രണ്ടര വയസുകാരി അൻവി ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.