ഇരിക്കൂര്‍ നീക്കം വിജയിച്ചില്ല; ശ്രമം തുടരുമെന്ന് ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാർഥിനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. കഴിഞ്ഞദിവസം കണ്ണൂരിലെത്തി അവിടത്തെ നേതാക്കളുമായും അതിെൻറ തുടർച്ചയായി ശനിയാഴ്ച തലസ്ഥാനത്ത് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തിയിട്ടും സമവായമുണ്ടാക്കാൻ കഴിഞ്ഞില്ല. ചര്‍ച്ചകള്‍ തുടരുമെന്ന് ഉമ്മന്‍ ചാണ്ടി പ്രസ്താവനയിൽ അറിയിച്ചു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുമായാണ് തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത്.
ഇരിക്കൂറിൽ സീറ്റ് നിഷേധിക്കെപ്പട്ട സോണി സെബാസ്റ്റ്യനെ കണ്ണൂർ ഡി.സി.സി പ്രസിഡൻറ് പദവി നൽകി സമവായമുണ്ടാക്കാനാണ് നീക്കം നടന്നത്. എന്നാൽ െഎ ഗ്രൂപ്പിെൻറ കൈവശമുള്ള ഡി.സി.സി അധ്യക്ഷസ്ഥാനം വിട്ടുനൽകാൻ െഎ പക്ഷം തയാറല്ല. മാത്രമല്ല, പദവികൾ രാജിവെച്ച് പരസ്യമായി വിമത ഭീഷണി നടത്തുന്നവർക്ക് മുന്നിൽ പാർട്ടി കീഴടങ്ങുന്നതിലെ അപകടവും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.
ചർച്ചകൾ പൂര്‍ത്തിയാകാത്തതിനാൽ കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം തുടരുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കണ്ണൂരിലെ നേതാക്കളുടെ പ്രയാസങ്ങള്‍ താന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനാണ് പ്രഥമ പരിഗണന. അതിനാൽ മറ്റെല്ലാ അഭിപ്രായവ്യത്യാസവും മാറ്റിവെച്ച് എല്ലാവരും സജീവമായി രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.