ഉമ്മൻ ചാണ്ടി എത്തി; ഇരിക്കൂറിൽ മഞ്ഞുരുകുന്നു
text_fieldsകണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലെ ഗ്രൂപ് യുദ്ധത്തിൽ മഞ്ഞുരുക്കം.സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന 'എ'വിഭാഗവുമായി ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തി ചർച്ച നടത്തി. പ്രവർത്തകരുെട വികാരം ബോധ്യപ്പെട്ടുവെന്നും കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച് ശനിയാഴ്ച പരിഹാരമുണ്ടാക്കുമെന്നും ചർച്ചക്ക് ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു.
കാലങ്ങളായി എ. ഗ്രൂപ്പിെൻറ കൈവശമുള്ള ഇരിക്കൂർ സീറ്റ് ഗ്രൂപ്പിന് നഷ്ടപ്പെട്ടതിലുള്ള അമർഷം ജില്ലയിലെ നേതാക്കൾ ഉമ്മൻ ചാണ്ടിക്കുമുന്നിൽ കെട്ടഴിച്ചു.ഇരിക്കൂറിെൻറ കാര്യത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് ഉമ്മൻ ചാണ്ടി സമ്മതിക്കുകയും ചെയ്തു. ഇരിക്കൂറിലേക്ക് എ ഗ്രൂപ്പിൽനിന്ന് പരിഗണിക്കപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന് സമാനമായ മറ്റൊരു സ്ഥാനം ലഭ്യമാക്കാമെന്ന ഉറപ്പും ഉമ്മൻ ചാണ്ടി നൽകിയിട്ടുണ്ട്.
ഇതോടെ എ ഗ്രൂപ് പരസ്യപ്രതിഷേധം അവസാനിപ്പിച്ചേക്കും.ഇരിക്കൂറിൽ നിർണായക സ്വാധീനമുള്ള എ ഗ്രൂപ് നിലവിൽ ഹൈകമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥി കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിെൻറ പ്രചാരണ പരിപാടിയിൽ പൂർണമായും വിട്ടുനിൽക്കുകയാണ്.
പ്രശ്നപരിഹാരത്തിന് ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കുന്ന ഫോർമുല എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് നൽകിക്കൊണ്ടുള്ള പരിഹാരം ചർച്ചയിലുണ്ട്. ഐ ഗ്രൂപ്പിെൻറ ൈകവശമുള്ള ഡി.സി.സി പ്രസിഡൻറ് സ്ഥാനം വിട്ടുനൽകാൻ കെ. സുധാകരൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.