കോവിഡ് മുക്തി നേടിയ കുടുംബത്തെ നെഞ്ചോട് ചേർത്ത് നാട്ടുകാർ -VIDEO
text_fieldsഇരിക്കൂർ(ഇരിക്കൂർ): കോവിഡ് ബാധിതരോട് എങ്ങനെ പെരുമാറാം എന്നതിന് മാതൃകയാവുകയാണ് കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ഇരിക്കൂർ. ഇരിക്കൂർ പട്ടുവത്തെ ഇവരുടെ വീട്ടിലേക്കുള്ള റോഡിൽ തോരണങ്ങളും ബലൂണുകളും അലങ്കരിച്ച് ആഘോഷസമാനമായ അന്തരീക്ഷത്തിലാണ് രോഗമുക്തരായ കുടുംബത്തെ സ്വീകരിച്ചത്. മഹാമാരി ജീവനെടുത്ത കുടുംബനാഥെൻറ വേർപാടിൽ മനമുരുകുന്ന കുടുംബത്തിന് നാടിെൻറ സ്നേഹവായ്പ് സാന്ത്വനമായി മാറി.
മുംബൈയിൽ താമസിക്കന്ന മൂത്തമകളെ കാണാൻ പോയി തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഈ കുടുംബത്തിന് കോവിഡ് ബാധിച്ചത്. ഇതിനിടെ, പിതാവ് നടുക്കണ്ടി ഹുസൈൻ ജൂൺ 12ന് കോവിഡ് 19 പിടിപെട്ട് മരണപ്പെട്ടു. കുടുംബാംഗങ്ങൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കോവിഡ് െസൻററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് രോഗമുക്തരായ ഇവർ നാട്ടിലെത്തിയത്. ഇവരെ സ്വീകരിക്കാൻ പൗരാവലി വിപുലമായ ഒരുക്കമാണ് നടത്തിയത്.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് നടുക്കണ്ടി ഹൗസിൽ ഹുസൈനും ഭാര്യ കെ.സി. ആയിഷയുമടക്കം ഏഴംഗ കുടുംബം മുംബൈയിലേക്ക് പോയത്. ജൂൺ 9ന് തിരിച്ചെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഹുസൈന് ക്ഷീണം മൂർച്ഛിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ ഇവരെ സ്വീകരിക്കാൻ ജനപ്രതിനിധികളക്കം പട്ടുവം ജങ്ഷനിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.