Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിട്ടിയിൽ മുസ്​ലിം...

ഇരിട്ടിയിൽ മുസ്​ലിം ലീഗ് ഓഫിസ്​ കെട്ടിടത്തിൽ വൻ സ്​ഫോടനം

text_fields
bookmark_border
ഇരിട്ടിയിൽ മുസ്​ലിം ലീഗ് ഓഫിസ്​ കെട്ടിടത്തിൽ വൻ സ്​ഫോടനം
cancel

ഇരിട്ടി: ഇരിട്ടി പുതിയ ബസ്​ സ്​റ്റാൻഡിന്​ സമീപം  മുസ്​ലിം ലീഗ് ഓഫിസായി പ്രവർത്തിക്കുന്ന സി.എച്ച് സ്​മാരക കെട്ടിടത്തിനുള്ളിൽ വൻ സ്​ഫോടനം. തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിൽ ലീഗ് ഓഫിസി​​​െൻറ കോൺഫറൻസ്​ ഹാളിന് സമീപത്തുനിന്നും ഉഗ്ര ശേഷിയുള്ള മൂന്ന് നാടൻ ബോംബുകൾ, മൂന്ന് വടിവാൾ, ആറ് ഇരുമ്പുദണ്ഡ്​,  രണ്ട് മരദണ്ഡ്​ എന്നിവ കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ച ഒന്നരയോടെയാണ്​ നഗരത്തെ നടുക്കിയ സംഭവം.  മൂന്നുനില കെട്ടിടത്തിൽ മൂന്നാം നിലയിലെ ഹാളിലായിരുന്നു സ്​​േഫാടനം.    

സ്​ഫോടനത്തി​​​​െൻറ ആഘാതത്തിൽ ഹാളി​​​​െൻറ  ഭിത്തിയുടെ ഒരുഭാഗം ചിതറിത്തെറിച്ചു. സിമൻറ്​ കട്ടകൾ 20 മീറ്ററോളം അകലെ തെറിച്ചുവീണു. ജനൽ ചില്ലുകളും പൊട്ടിച്ചിതറി. ഓഫിസിനുള്ളിലെ കസേരകളും ചിന്നിച്ചിതറി. സമീപത്തെ മൂന്ന് കെട്ടിടങ്ങളുടെ ജനലുകളും തകർന്നു.  സിമൻറ് കട്ടകൾ പതിച്ച്​ സമീപം നിർത്തിയിട്ട നാല് കാറുകൾ ഭാഗികമായി തകർന്നു.  സ്​ഫോടനശബ്്ദം കേട്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരും ബസ്​ സ്​റ്റാൻഡിലുണ്ടായിരുന്നവരും ചിതറിയോടി. ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്​ഫോടന ശബ്്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. 

ലീഗ് ഓഫിസ്​ കെട്ടിടത്തിൽനിന്നും കണ്ടെത്തിയ വാളും മറ്റ് ആയുധങ്ങളും
 


എ.സിയുടെ കംപ്രസർ പൊട്ടിയ​ ശബ്്ദമാണെന്നായിരുന്നു ആദ്യ നിഗമനം. വൈകീട്ട് അഞ്ചു മണിയോടെയെത്തിയ ബോംബ് സ്​ക്വാഡ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള ഐസ്​ക്രീം ബോംബാണ് പൊട്ടിയതെന്ന്​ വ്യക്​തമായി. ബോംബി​​​െൻറ അവശിഷ്​ടങ്ങൾ പൊലീസ്​ ശേഖരിക്കുന്നതിനിടയിലാണ്​  ഓഫിസിെ​ൻറ ഗോവണിക്ക് മുകളിൽ കൂട്ടിയിട്ട സാധനങ്ങൾക്കിടയിൽ ചാക്കിൽ കെട്ടിയ ആയുധങ്ങളും നാടൻ ബോംബുകളും കണ്ടെത്തിയത്​.  ഡോഗ് സ്​ക്വാഡും സ്​ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്തു. മട്ടന്നൂർ സി.ഐ ജോഷി ജോസ്​, ഇരിട്ടി എസ്​.ഐ പി. സുനിൽകുമാർ, ബോംബ് സ്​ക്വാഡ് എസ്​.ഐ ശശിധരൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsblastmalayalam newsIritty
News Summary - iritty muslim league office blast- kerala news
Next Story