ഇേറാം ശർമിളക്ക് മലയാളത്തിെൻറ സ്നേഹനിർഭര സ്വീകരണം- വിഡിയോ
text_fieldsകോഴിക്കോട്: 16 വർഷത്തെ സഹന സമരംകൊണ്ട് ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെട്ട മണിപ്പൂരിെൻറ നായിക ഇറോം ശർമിളക്ക് മലയാളത്തിെൻറ വികാരനിർഭര സ്വീകരണം. കെ.പി. കേശവമേനോൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ സ്നേഹത്തിെൻറയും സമാധാനത്തിെൻറയും ലോകത്തിനായുള്ള തെൻറ സ്വപ്നങ്ങൾ അവർ പങ്കുവെച്ചു.
ആവേശഭരിതമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അവരെ എതിരേറ്റത്. മണിപ്പൂരിലെ അഫ്സ്പ നിയമം പിൻവലിക്കെണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമരനായികയോട് െഎക്യദാർഢ്യം പ്രഖ്യാപിക്കാനായത് അവിസ്മരണീയ നിമിഷമെന്നാണ് സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടന പ്രതിനിധികളും വിശേഷിപ്പിച്ചത്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറാണ് പരിപാടി സംഘടിപ്പിച്ചത്. ഇറോം ശർമിളക്ക് ലഭിച്ച 90 വോട്ട് ഇന്ത്യയിൽ ജനാധിപത്യത്തിന് സംഭവിച്ച അപചയത്തിെൻറ അടയാളവാക്യമായി മാറുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യത്തിൽനിന്ന് ജവാൻ മാത്രമായി ഒതുങ്ങുന്നതിെൻറ അടയാളമാണ് മണിപ്പൂരിൽ കണ്ടത്. പണവും കായികബലവും വിധി നിർണയിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ഇറോം ശർമിളക്ക് ലഭിച്ച 90 വോട്ട്തന്നെ അദ്ഭുതമാണെന്ന് മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
എ.കെ. ആൻറണി പ്രതിരോധമന്ത്രിയായിരിക്കെ, അഫ്സ്പ നിയമം പിൻവലിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, സൈന്യത്തിെൻറ എതിർപ്പ് കാരണമാണ് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നഗരവും കേരളവും എപ്പോഴും ഇേറാം ശർമിളക്ക് കൂടെയുണ്ടായിരുന്നുവെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ജനാധിപത്യത്തിന് മുന്നിലല്ല, പണാധിപത്യത്തിന് മുന്നിലാണ് തങ്ങൾ തോറ്റതെന്ന് ഇറോം ശർമിളയുടെ സഹപോരാളിയായ നജ്മ ബീവി പറഞ്ഞു. എൻ.പി. ചെക്കുട്ടി, കൽപറ്റ നാരായണൻ, എൻ.പി. രാജേന്ദ്രൻ, കെ. അജിത, എ.പി. കുഞ്ഞാമു, േഗ്രാ വാസു, സി.കെ. അബ്ദുൽ അസീസ്, ബഷീർ മാടാല, കമാൽ വരദൂർ, കെ.പി. സൽവ, ഫസ്ന മിയാൻ എന്നിവർ സംസാരിച്ചു.
സോളിഡാരിറ്റി ജില്ല സെക്രട്ടറി അഷ്കർ നന്ദി പറഞ്ഞു. ഇറോം ശർമിളക്ക് കേരളത്തിെൻറ ആദരമായി ഒ. അബ്ദുറഹ്മാൻ പൊന്നാട അണിയിച്ചു. സോളിഡാരിറ്റിയുടെ ഉപഹാരം ചടങ്ങിെൻറ അധ്യക്ഷൻകൂടിയായ ടി. ശാക്കിർ കൈമാറി. നജ്മ ബീവിക്കുള്ള ഉപഹാരം ഹമീദ് സാലിം സമ്മാനിച്ചു. സോളിഡാരിറ്റി സംഘടിപ്പിച്ച പീപ്ൾസ് ട്രൈബ്യൂണലിെൻറ സപ്ലിമെൻറ് എൻ.പി. ചെക്കുട്ടി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.