ഇറോം ശർമിള 'മാധ്യമ'ത്തിൽ
text_fieldsകോഴിക്കോട്: മണിപ്പൂരിലെ ഉരുക്കുവനിത മാധ്യമം കോഴിക്കോട് ഓഫിസ് സന്ദർശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ വിശ്രമത്തിനെത്തിയ ഇറോമിന് മാധ്യമം ഓഫിസിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. കേരളത്തിന്‍റെ സൗന്ദര്യവും ഇവിടത്തെ ജനങ്ങളുടെ ഉയർന്ന മനുഷ്യാവകാശ ബോധവും തന്നിൽ അഭിമാനം ഉണർത്തുന്നുവെന്ന് അവർ പറഞ്ഞു.
മണിപ്പൂരിലെ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് സങ്കൽപ്പിക്കാനാവില്ല. കേരളത്തിലെ ജനങ്ങൾ ഉയർന്ന സാക്ഷരതയുള്ളവരാണ്. കേരളത്തിന്‍റെ ആതിഥ്യമര്യാദയും നല്ല ഭക്ഷണവും പ്രശംസയർഹിക്കുന്നതാണ്. ആദ്യമായി കടൽ കണ്ടതിന്‍റെ സന്തോഷവും ഇറോം പങ്കുവെച്ചു.
സഹപ്രവർത്തക നജ്മാബീവിയും ഇറോം ശർമിളയോടൊപ്പം സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മാധ്യമം- മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, എക്സിക്യുട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹീം, ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ പി.കെ പാറക്കടവ് അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.