ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ കശ്മീരികൾ ഒറ്റപ്പെടില്ലായിരുന്നു –ഇറോം ശർമിള
text_fieldsകൊച്ചി: ഗാന്ധിജിയുണ്ടായിരുന്നെങ്കിൽ കശ്മീരികൾക്ക് ഇപ്പോഴുള്ളതുപോലെ ഒറ്റപ്പെട്ട അവസ്ഥയുണ്ടാകുമായിരുന്നില്ലെന്ന് സാമൂഹികപ്രവർത്തക ഇറോം ശർമിള. ഒരു സമൂഹത്തെയാകെ ചേർത്തുനിർത്തുന്നതായിരുന്നു അദ്ദേഹത്തിെൻറ രീതി. കശ്മീരികൾ മാസങ്ങളായി ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ജിഹാദികൾ എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച് അവരെ അകറ്റുകയാണ്. തേവര സേക്രഡ് ഹാർട്ട് കോളജിൽ നാഷനൽ സർവിസ് സ്കീം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അവർ.
രാജ്യത്തിെൻറ സാമ്പത്തികനില അടിമുടി തകർച്ചയിലാണ്. സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് വലിച്ചെറിഞ്ഞ് ഏതാനും പേരിലേക്ക് മാത്രം സമ്പത്ത് കുന്നുകൂടുന്ന സ്ഥിതിയാണ്. പണത്തിനുള്ള ഇത്തരക്കാരുടെ പരാക്രമം ഗാന്ധി വിഭാവനം ചെയ്ത രാജ്യത്തിന് എതിരാണ്.
ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും മക്കളായ നിക്സ് ഷാഖി, ഓത്തം താര എന്നിവരും കൂടെയുണ്ടായിരുന്നു. ഇംഗ്ലീഷ് ഡിപ്പാർട്മെൻറ് പ്രഫസർ ഫാ. സെബാസ്റ്റ്യൻ മനക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോഓഡിനേറ്റർ പി.എം. രാഗം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.