േകാൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട്; കുറ്റപത്രം സമർപ്പിക്കാതെ ഒത്തുകളി
text_fieldsതിരുവനന്തപുരം: കോൺസ്റ്റബിൾ നിയമനം ഉൾപ്പെടെ വിവാദങ്ങൾ കത്തിപ്പടരുേമ്പാഴും യൂനിവേഴ്സിറ്റി കോളജിലെ മുൻ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ പി.എസ്.സി കോപ്പിയടി കേസിൽ ഒന്നരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്. േബാധപൂർവമായ ഒത്തുകളിയാണ് ഇതിനുപിന്നിലെന്നാണ് ആക്ഷേപം.
ആദ്യം കേൻറാൺമെൻറ് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഗുതുതരവീഴ്ചയാണ് സംഭവിച്ചത്.
ഇൗ കേസ് മൂലം നിയമനം നടക്കുന്നതിൽ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡർമാർ സെക്രേട്ടറിയറ്റിനു മുന്നിൽ സമരം തുടരുന്നത്.
യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ മുൻ യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, ജനറൽ സെക്രട്ടറിയായിരുന്ന നസീം, കമ്മിറ്റിയംഗം പി.പി. പ്രണവ് എന്നിവരാണ് കോപ്പിയടിയിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്.
ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടിയെങ്കിലും പി.എസ്.സി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പെങ്കാന്നും കണ്ടെത്തിയിരുന്നില്ല. കോപ്പിയടിക്കായി പ്രതികൾ ഉപയോഗിച്ച പ്രധാനപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. പ്രതികൾ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് അന്വേഷണ സംഘത്തിെൻറ ന്യായം.
കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നും പ്രണവ് രണ്ടും നസീം 28 റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍നിന്ന് പുറത്താക്കി.78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് േക്വാട്ട മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ 90ന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.
യൂനിവേഴ്സിറ്റി േകാളജിൽ എസ്.എഫ്.െഎക്കാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ വിദ്യാർഥിക്ക് കുത്തേറ്റതോടെയാണ് പി.എസ്.സി പരീക്ഷ തട്ടിപ്പും പുറത്തുവന്നത്. ഇൗ കേസ് അന്വേഷണം മൂലം കോൺസ്റ്റബിൾ നിയമനം ഉൾപ്പെടെ വിഷയത്തിൽ കാലതാമസമുണ്ടായി.
തുടർന്ന്, ആരോപണ വിധേയരായവരെ ഒഴിവാക്കിയാണ് നിയമനം നടന്നത്. എന്നിട്ടും ആ കേസ് സംബന്ധിച്ച തുടർനടപടികൾ അനന്തമായി നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.