ഹജ്ജ് ഇൻസ്പെക്ടർ പരീക്ഷ താളം തെറ്റി
text_fieldsതിരുവനന്തപുരം: മക്കയിൽ ഹാജിമാരെ സഹായിക്കാനുള്ള സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിൽ സാങ്കേതിക തകരാർ. ഞായറാഴ്ച നടന്ന ഓൺലൈൻ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരിൽ ഒരു വിഭാഗത്തിന് പരീക്ഷയെഴുതാനായില്ല. സർക്കാർ ജീവനക്കാരിൽനിന്നാണ് സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരെ തെരഞ്ഞെടുക്കുന്നത്. നേരത്തേ അപേക്ഷകരിൽനിന്ന് ഇന്റർവ്യൂ നടത്തി നേരിട്ട് തെരഞ്ഞെടുക്കുന്നതായിരുന്നു രീതി. ഈ വർഷം മുതലാണ് ഓൺലൈൻ പരീക്ഷ കൂടി ഏർപ്പെടുത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ബിരുദം കുറഞ്ഞ യോഗ്യതയായി നിശ്ചയിക്കുകയും ചെയ്തു.
ഇക്കുറി 350ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. ഇതിൽ നൂറോളം പേർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. വെബ്സൈറ്റിലെ ലോഗിൻ തകരാറാണ് വില്ലനായത്. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് ജെ.ഡി.ടി, തെക്കൻ ജില്ലകളിലുള്ളവർക്ക് മാറമ്പള്ളി എം.ഇ.എസ് കോളജ് എന്നീ രണ്ടു പരീക്ഷകേന്ദ്രങ്ങളാണുണ്ടായിരുന്നത്. വിഷയം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും ഒരു അവസരമൊരുക്കുമെന്ന് ഉറപ്പുലഭിെച്ചന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.