സി.പി.ഐ നേതാവിന്റെ റേഷന്‍ കടയിൽ ക്രമക്കേട് കണ്ടെത്തി; ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
text_fieldsശാസ്താംകോട്ട: സി.പി.ഐ നേതാവിന്റെ റേഷന്‍ കടയിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് മാറ്റിയത്. വയനാട്ടിലെ ജില്ല ഉപഭോക്തൃ കമീഷന് അസി.സെക്രട്ടറിയായാണ് നിയമനം. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യകമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷൻ കടയില്‍ പരിശോധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേശിച്ചത്. മാർച്ച് 13 നാണ് പോരുവഴി പഞ്ചായത്തില്‍ ഇടക്കാട് സി.പി.ഐ നേതാവ് പി.ജി. രാഘവന്‍പിള്ള (പ്രിയന്‍കുമാര്‍) നടത്തുന്ന റേഷന്‍കടയില്‍ റേഷനിങ് ഇന്‍സ്പെക്ടറും താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇന്‍സ്പെക്ടറും ചേര്‍ന്ന് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയത്.
സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍കുമാര്‍. അരി ഉള്‍പ്പെടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്. നടപടിയെടുത്ത സുജാ ഡാനിയേലിനെ മന്ത്രി തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. റേഷന്‍കടയിലെ പരിശോധനക്കെതിരെയും നടപടിയെടുത്തതിനെതിരെയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സപ്ലെ ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചു.
സ്ഥലംമാറ്റത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പും ഇതേ റേഷന്‍കടയില്‍ ക്രമക്കേട് പിടിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ടെന്നാണ് ആക്ഷേപം. 2003, 2008 വര്‍ഷങ്ങളില്‍ കടക്കെതിരെ നടപടിവന്നു. 2012ല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 2017ല്‍ ലൈസന്‍സ് പുനഃസ്ഥാപിച്ചു. സി.പി.ഐ അനുകൂല സംഘടനയുടെ സംസ്ഥാന നേതാവായതിനാല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും നടപടി സ്വീകരിക്കാത്തതിനാല്‍ ഇക്കുറി ഉന്നതതലത്തിലാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.