ശെന്തരുണി ബോട്ട് വാങ്ങിയതിലെ ക്രമക്കേട്: വെൽഡ് ലൈഫ് വാർഡനെതിരെ ഔപചാരികാന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: ശെന്തരുണി വന്യജീവി സങ്കേതത്തിൽ ബോട്ട് വാങ്ങിയതിലെ ക്രമക്കേടിൽ വെൽഡ് ലൈഫ് വാർഡനായിരുന്ന ആർ.ലക്ഷ്മിക്കെതിരെ ഔപചാരികാന്വേഷണത്തിന് ഉത്തരവ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറിനെ നിയമിച്ചാണ് ഉത്തരവ്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണെന്നാണ് നിർദേശം.
ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 15 സീറ്റർ ബോട്ട് വാങ്ങുന്നതിന് സർക്കാർ 2015ലാണ് അനുമതി നൽകിയത്. സ്റ്റോർ പർച്ചേഴ്സ് മാനുവലിലെ വ്യവസ്ഥകൾ മറികടന്ന് ടന്റെർ ഒഴിവാക്കി നേരിട്ട് കരാറിൽ ഏർപ്പെട്ടു. കരാർവ്യവസ്ഥകൾ ലംഘിച്ച് സിഡ്കോക്ക് തുക അനുവദിക്കുകയും ചെയ്തു. പൊതുഖജനാവിന് നഷ്ടം ഉണ്ടായ വിഷയത്തിൽ ഉത്തരവാദി ആർ. ലക്ഷ്മിയാണ്.
2019ൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിൽ ആർ.ലക്ഷ്മിക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗം 2019 ജൂലൈയിൽ നൽകിയ റിപ്പോർട്ടിലും അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തു. ആർ. ലക്ഷമി സമർപ്പിച്ച് മറുപടിയിൽ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. നടപടിയുടെ ഭാഗമായി വസ്തുതകൾ വെളിച്ചത്തുകൊണ്ടു വരുന്നതിനായി ഔപചാരിക അന്വേഷണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.