കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മാതൃകയായി ഐ.ആർ.ഡബ്ല്യു വളൻറിയർമാർ
text_fieldsഈരാറ്റുപേട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട അനേകംപേർക്ക് ആശ്വാസമായി ഐ.ആർ.ഡബ്ല്യു വളൻറിയർമാരുടെ സേവനം തുടരുന്നു. കുടുംബത്തിലെ അംഗം കോവിഡ് ബാധിച്ച് മരണപ്പെടുകയും ശേഷം ബന്ധുക്കൾ ക്വാറൻറീനിലാവുന്ന സാഹചര്യത്തിൽ, ജില്ലയിലെ പഞ്ചായത്ത്, നഗരസഭ, മഹല്ല്, പൊതുശ്മശാനം ഭാരവാഹികൾക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ഐഡിയൽ റിലീഫ് വിങ് പ്രവർത്തകർ ആശ്രയമാണ്.
നാളിതുവരെ ജാതിമത ഭേദമന്യേ 39 മൃതദേഹങ്ങൾ സംസ്കരിച്ചുകഴിഞ്ഞു. ജില്ലയിലെ മുണ്ടക്കയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി പരിശീലനം ലഭിച്ച 25 വാളൻറിയർമാരാണ് പ്രവർത്തനരംഗത്തുള്ളത്.
മടങ്ങിവരുന്ന പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനും കോവിഡ് രോഗികൾക്ക് സ്രവപരിശോധനക്ക് പോകുവാൻ വാഹന സൗകര്യവും ഒരുക്കുന്നതിനും ഐ.ആർ.ഡബ്ല്യു വളൻറിയർമാരുടെ സേവനം ആശ്വാസമാണ്. സേവനങ്ങൾക്ക് ജില്ല ലീഡർ പി.എ. യൂസുഫിനെ ബന്ധപ്പെടാം. ഫോൺ: 917907927382, 9847705013.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.