രാഷ്ട്രീയ മാറ്റത്തിെൻറ പേരിൽ ക്രൂരമായി വേട്ടയാടപ്പെടുന്നു -അബ്ദുള്ളക്കുട്ടി
text_fieldsകണ്ണൂർ: പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിെൻറ പേരിൽ ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ളക്കുട്ടി. മലപ്പുറത്ത് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന അതിക്രമം അതിെൻറ തുടർച്ചയാണ്. സമൂഹമാധ്യമങ്ങളിലെ തെറിയഭിഷേകം സംബന്ധിച്ച് പൊലീസിൽ പലകുറി പരാതി നൽകിയിട്ടും പിണറായി സർക്കാർ കേസെടുക്കുന്നില്ല -കണ്ണൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലേക്കുള്ള യാത്രക്കിടെ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലുണ്ടായിരുന്നവർ പലരും പരിഹാസ കമൻറുകൾ പറയുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോൾ മാസ്ക് പോലും ധരിക്കാതെ വന്ന ഒരാൾ ഷേക്ഹാൻഡ് വേണമെന്ന് പറഞ്ഞ് ഉടക്കുകയായിരുന്നു.
സംഘർഷം ഒഴിവാക്കാൻ വേഗത്തിൽ കാറിൽ കയറിയപ്പോൾ കല്ലേറുണ്ടായി. കല്ല് കാറിൽ കൊണ്ടില്ല. രണ്ടത്താണിയിൽ േടാറസ് വണ്ടി കാറിൽ ഇടിച്ചപ്പോൾ അപകടമെന്നാണ് ആദ്യം കരുതിയത്. രണ്ടുതവണ ഇടിച്ചതും ഡ്രൈവറുടെ പെരുമാറ്റവും സംശയമുണ്ടാക്കുന്നതായിരുന്നു. അപകടത്തിൽനിന്ന് ഭാഗ്യംകൊണ്ട് പരിക്കില്ലാതെ രക്ഷപ്പെട്ടു.
എന്നാൽ, സമൂഹമാധ്യമങ്ങളിലെയും മറ്റും അധിക്ഷേപം മനസ്സിന് മുറിവേൽപ്പിക്കുന്നതാണ്. ഇതേക്കുറിച്ച് പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.