Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രഹ്മപുരത്തെ പുക അത്ര...

ബ്രഹ്മപുരത്തെ പുക അത്ര അപകടകാരിയാണോ? ഡയോക്സിൻ എന്ന രാസമാലിന്യത്തെക്കുറിച്ച് അറിയാം

text_fields
bookmark_border
Brahmapuram smoke dangerous dioxin chemical pollutant
cancel

നമ്മുടെ നാട് ഇതുവരെ കാണാത്തവിധത്തിലുള്ള ഒരു ദുരന്തത്തെയാണ് കൊച്ചിയും അവിടത്തെ മനുഷ്യരും അഭിമുഖീകരിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ ശാലയ്ക്ക് തീപിടിച്ചതോടെയാണ് നാമീ ദുരന്തമുഖത്തേക്ക് പ്രവേശിച്ചത്. ആദ്യം ഇതൊരു സാധാരണ തീപിടിത്തമായാണ് ജനങ്ങളും അധികൃതരും മനസിലാക്കിയത്. എന്നാലിതിന്റെ വ്യാപ്തിയും അപകടാവസ്ഥയും നാൾക്കുനാൾ വലുതാകുകയാണ്.

ബ്രഹ്മപുരത്തെ വില്ലൻ എന്നിപ്പോൾ അറിയപ്പെടുന്നത് ഡയോക്സിനാണ്. കുപ്പി തുറന്ന് അപകടകാരിയായൊരു ഭൂതത്തെ തുറന്നുവിട്ടതുപോലെയാണ് ഡയോക്സിൻ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്. എന്താണീ ഡയോക്സിൻ? എന്താണിതിന്റെ പ്രവർത്തനം​? പറയുന്നപോലെ ഡയോക്സിൻ അത്രഅപകടകാരിയാണോ? നമ്മുക്ക് പരിശോധിക്കാം.

ഡയോക്സിന്റെ രാസഘടന

ഡയോക്‌സിന്റെ രാസനാമം 2,3,7,8- ടെട്രാക്ലോറോഡൈബെൻസോ പാരാ ഡയോക്‌സിൻ (TCDD) എന്നാണ്. പ്രകൃതിയിൽ ഏകദേശം 419 തരം ഡയോക്‌സിൻ സംബന്ധിയായ സംയുക്തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവയിൽ ഏകദേശം 30 എണ്ണം മാത്രമാണ് കാര്യമായ വിഷാംശമുള്ളതായി കണക്കാക്കുന്നത്.

ലോകാരോഗ്യ സംഘടന ഡയോക്സിനെ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യുട്ടന്റ്സ് (പി.ഒ.പി) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ ഒരു വിഭാഗം മാലിന്യങ്ങളാണ് ഇവ. ഡി.ഡി.ടിയും ഡയോക്സിനും പി.ഒ.പികളാണ്. ഡയോക്സിൻ പ്രകൃതിയിൽ സ്വാഭാവികമായി കാണ​െപ്പടുന്നുണ്ട്. ‘ഡർട്ടി ഡസൻ’ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന അപകടകാരികളായ 12 മാലിന്യങ്ങളിൽപ്പെട്ടതാണ് ഡയോക്സിൻ. ഇവ മനുഷ്യശരീരത്തിലെ നിരവധി അവയവവങ്ങളെ ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചാൽ ഡയോക്സിനെ പുറത്താക്കുക അത്ര എളുപ്പമല്ല. പണ്ട് ഡി.ഡി.ടിയുടെ അംശം മുലപ്പാലിൽ വരെ ക​െണ്ടത്തിയത് ഓർമയില്ലേ. ശരീരത്തെ ആപാദചൂഡം ഗ്രസിക്കാൻ ശേഷിയുള്ളവയാണ് ഡി.ഡി.ടിയും ഡയോക്സിനുമെല്ലാം. ശീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇവ നമ്മുടെ കൊഴുപ്പ് കോശങ്ങളിൽ കയറി ഇരിക്കും. ഇവയുടെ ഹാഫ് ലൈഫ് ഏഴ് മുതൽ 11 വർഷംവരെയാണ്. ഭക്ഷ്യ ശൃഘലയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇവയെ പുറത്താക്കുക അസാധ്യമാണ്. ഭക്ഷ്യ ശൃഘലയിലെ ഉയർന്ന വിഭാഗത്തിലുള്ള മനുഷ്യർക്ക് വലിയതോതിൽ ഡയോക്സിൻ സൂക്ഷിച്ച് വയ്ക്കാനുള്ള ശേഷിയുണ്ട്.

ഡയോക്സിന്റെ ഉറവിടങ്ങൾ

പ്രധാനമായും ഡയോക്സിനുകൾ വ്യാവസായികവത്കരണത്തിന്റെ ഉപോത്പ്പന്നങ്ങളാണ്. എന്നാൽ പ്രകൃതിയിൽനിന്നും ഇവ ഉണ്ടാകാറുണ്ട്. ഉദാഹരണമായി അഗ്നിപർവ്വത സ്ഫോടനങ്ങളും കാട്ടുതീയും ഡയോക്സിനുകളുടെ ഉറവിടങ്ങളാണ്. അയിരുകളിൽ നിന്നുള്ള ​ലോഹങ്ങളുടെ വേർതിരിക്കൽ,​ പേപ്പർ പൾപ്പുകളുടെ ക്ലോറിൻ ബ്ലീച്ചിങ്, കീടനാശിനികളുടെ നിർമാണം തുടങ്ങിയ പ്രക്രിയകൾ കാരണവും ഡയോക്സിനുകൾ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഡയോക്സിനുകളുടെ മ​െറ്റാരു ഉറവിടമാണ് മാലിന്യം കത്തിക്കുന്നത്. പ്രധാനമായും ഘരമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുന്നത് വൻതോതിൽ ഡയോക്സിൻ പുറന്തള്ളാൻ കാരണമാകും. അതിൽത്തന്നെ ഭാഗികമായി ഇവ കത്തുന്നതാണ് ഏറെ അപകടകരം. ബ്രഹ്മപുരത്തെ തീപിടിത്തം ഏറെ അപകടകരമാകുന്നത് ഇതുകാരണമാണ്.

ഡയോക്സിന്റെ ഉത്പ്പാദനം ​പ്രാദേശികമാണെങ്കിലും അതിന്റെ പാരിസ്ഥിതിക ആഘാതം ആഗോളമപരമാണ്. ലോകത്ത് എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ട്. മണ്ണ്, മാലിന്യം, ഭക്ഷണം പ്രത്യേകിച്ച് പാലുൽപ്പന്നങ്ങൾ, മാംസം, മത്സ്യം, കക്കയിറച്ചി എന്നിവയിൽ ഡയോക്സിൻ കാണപ്പെടുന്നു. സസ്യങ്ങൾ, വെള്ളം, വായു എന്നിവയിൽ ഇവയുടെ അളവ് താരതമ്യേന കുറവാണ്.

ഡയോക്സിന്റെ പ്രവർത്തനം

കുറഞ്ഞ കാലയളവിൽപ്പോലും ഡയോക്സിനുകളുമായി മനുഷ്യൻ ബന്ധപ്പെടുന്നത് അപകടകരമാണ്. ചർമരോഗങ്ങൾ മുതൽ ത്വക്ക് ഇരുണ്ടതാകൽ കരളിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങൾ എന്നിവയാണ് ആദ്യം മനുഷ്യരിൽ ഉണ്ടാകുക. ദീർഘകാലാടിസ്ഥാനത്തിൽ ഡയോക്സിനുകളുമായി ബന്ധപ്പെട്ടാൽ രോഗപ്രതിരോധ ശേഷി, നാഡീവ്യൂഹം, എൻഡോക്രൈൻ സിസ്റ്റം, പ്രത്യുൽപാദന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കും.

മൃഗങ്ങൾ ഡയോക്‌സിനുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് പല തരത്തിലുള്ള കാൻസറിന് കാരണമാകും. 1997-ലും 2012-ലും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ഡാറ്റയുടെയും ഹ്യൂമൻ എപ്പിഡെമിയോളജി ഡാറ്റയുടെയും അടിസ്ഥാനത്തിൽ ഡയോക്സിനെ ‘വ്യക്തമായ ഹ്യൂമൻ കാർസിനോജൻ’ ആയി തരംതിരിച്ചിട്ടുണ്ട്. എന്നാൽ റേഡിയേഷൻ പോലെ മനുഷ്യരിലെ ജനിതകത്തെ ഇവ ബാധിക്കില്ല. അതുപോലെത്ത​െന്ന ചെറിയ അവളിൽ ഡയോക്സിനുമായി ബന്ധപ്പെടുന്നത് കാൻസറിന് കാരണമാകല്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഡയോക്സിൻ ദുരന്തങ്ങൾ

1976ൽ ഇറ്റലിയിലെ സെവേസോയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ഗുരുതരമായ അപകടത്തിൽ വലിയ അളവിൽ ഡയോക്‌സിനുകൾ പുറന്തള്ളപ്പെട്ടിരുന്നു. തുടർന്ന് വിഷ രാസവസ്തുക്കളുടെ ഒരു മേഘം വായുവിൽ രൂപപ്പെടുകയും 37,000 ആളുകൾ താമസിച്ചിരുന്ന 15 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മലിനമാക്കുകയും ചെയ്തു. ഈ സംഭവം ബാധിച്ച ആളുകൾക്കിടയിലെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ നിർണ്ണയിക്കാൻ ജനസംഖ്യയിൽ വിപുലമായ പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.

വിയറ്റ്‌നാം യുദ്ധസമയത്ത് അമേരിക്ക ഉപയോഗിച്ച ഏജന്റ് ഓറഞ്ച് ഡയോക്സിനുളുടെ അളവ് പ്രദേശത്ത് വർധിപ്പിച്ചിരുന്നു. 2004ൽ ഉക്രൈൻ പ്രസിഡന്റായിരുന്ന വിക്ടർ യുഷ്‌ചെങ്കോയെ ഡയോക്സിൻ കുടുംബത്തിൽപ്പെട്ട ക്ലോറാകിൻ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. 2008-ന്റെ അവസാനത്തിൽ അയർലൻഡിൽ നിരവധി ടൺ പന്നിയിറച്ചിയും പന്നിയിറച്ചി ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചിരുന്നു. ഇതിനുകാരണം പന്നിയിറച്ചിയുടെ സാമ്പിളുകളിൽ ഡയോക്‌സിനുകളുടെ അവള് അനുവദനീയമായതിനേക്കാൾ 200 മടങ്ങ് കൂടുതൽ കണ്ടെത്തിയതായിരുന്നു. 1999ൽ, ബെൽജിയത്തിൽ നിന്നുള്ള കോഴികളിലും മുട്ടകളിലും ഉയർന്ന അളവിൽ ഡയോക്സിൻ കണ്ടെത്തിയിരുന്നു.

പ്ലാസ്റ്റിക്ക് കത്തിക്കുമ്പോള്‍ 157 വിഷമാലിന്യങ്ങള്‍ പുറത്തു വരുമെന്നാണ് കണക്ക്. ഇവയില്‍ ഏറ്റവും വില്ലനാണ് ഡയോക്സിന്‍ ഡി.ഡി.ടിയേക്കാള്‍ രണ്ടുലക്ഷം മടങ്ങ് വിഷമുള്ള പദാര്‍ഥമാണ് ഡയോക്സിന്‍. കൂടിയ ചൂടില്‍ പ്ളാസ്റ്റിക് ഉരുകിയാൽപോലും ഡയോക്സിന്‍ പുറത്തുവരും. ഈ സാഹചര്യത്തിലാണ് ബ്രഹ്മപുരത്തെ തീപിടിത്തം അതീവ ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന് നാം ഭയക്കേണ്ടത്. ഒരുപക്ഷെ നമ്മുടെ നാട് കണ്ട ഏറ്റവുംവലിയ രാസമലിനീകരമാണ് ബ്രഹ്മപുരത്തേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmapuramdioxin
News Summary - Is Brahmapuram smoke that dangerous? We know about dioxin, a chemical pollutant
Next Story