തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്നിർബന്ധിത പണപ്പിരിവ് സാധ്യമോ
text_fieldsകൊച്ചി: വിവിധ പരിപാടികൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പണം പിരിച്ചെടുക്കാൻ സർക്കാറിന് എങ്ങനെ ഉത്തരവിടാനാകുമെന്ന് ഹൈകോടതി.
ഓരോ കാര്യത്തിനും പണം ചെലവിടാൻ പഞ്ചായത്ത് സമിതിയുടെ അനുമതി പഞ്ചായത്ത് ആക്ടിലുൾപ്പെടെ വ്യവസ്ഥ ചെയ്യുമ്പോൾ ഇതൊന്നുമില്ലാതെ എങ്ങനെ പണം നൽകാനാവുമെന്നും ജസ്റ്റിസ് അനു ശിവരാമൻ വാക്കാൽ ചോദിച്ചു. ഇതിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
തദ്ദേശ സ്ഥാപന ദിനാചരണ നടത്തിപ്പിന് പഞ്ചായത്തുകളിൽനിന്നും മറ്റും സർക്കാർ നിർബന്ധപൂർവം പിരിവെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തദ്ദേശ സ്ഥാപന ഡെപ്യൂട്ടി സെക്രട്ടറി ജനുവരി 28ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. തദ്ദേശ സ്ഥാപനങ്ങളുടെ ഏത് ഫണ്ടിൽനിന്നാണ് തുക നൽകേണ്ടതെന്നോ ഈ തുക അനുവദിക്കാനുള്ള നടപടിക്രമങ്ങൾ എന്തെന്നോ ഉത്തരവിലില്ലെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.